എവിടേയോ വായിച്ചു മറന്ന ഒരു ഗുണ പാഠ കഥയാണിത്.
പണ്ടൊരു നാട്ടില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛന്‍ മഹാ ബുദ്ധിമാനും മകന്‍ മഹാ ദേഷ്യക്കാരനും. തോടുന്നതിനും പിടിക്കുന്നതിനും മകന്‍ ദേഷ്യപ്പെടുംയിരുന്നു. കൂടു കാരുടെ കൂടെ കൂടുമ്പോള്‍ മകന്റെ ദേഷ്യപ്പാടിന്റെ കഥകള്‍ ദിവസവും അച്ഛന്‍ അറിഞ്ഞിരുന്നു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ മകന്‍ ദേഷ്യം വന്നു വീട്ടില്‍ ഇരിക്കുന്ന സാധനഗല്‍ എല്ലാം തള്ളി പൊട്ടിച്ചു കളഞ്ഞു. ഉടനടി അച്ഛന്‍ മകന്റെ കൈയിലേക്ക് ഒരു കൂട് ആണിയും ഒരു ചുറ്റികയും എടുത്തു കൊടുത്തു. എനിട്ട് പറഞ്ഞു ഇനി ദേഷ്യം വരുമ്പോള്‍ ഒക്കെ നീ ഈ അണികള്‍ മുറ്റത്തുള്ള വെളിയില്‍ അടിക്കണം എന്ന്.
അച്ഛന്‍ പറഞ്ഞപോലെ മകന്‍ ദേഷ്യം വന്നപ്പോള്‍ ഒക്കെ ഓരോ അണിയും വേലിയില്‍ അടിച്ചു തുടങ്ങി. അങ്ങിനെ ഒരുദിവസം ആണ്ച്ചും ആറും ഏഴും അണികള്‍ ആ വേലിയില്‍ തറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളില്‍ മകന്‍ ആ വേലി ക്കടുത്തു കൂടെ പോകുമ്പോള്‍ വേലിയില്‍ തറച്ചിരിക്കുന്ന ആണികള്‍ കണ്ടപ്പോള്‍ ഇത്ര അധികം ദേഷ്യം തനിക്കു ഉണ്ടായിരുന്നോ എന്ന് മകന് തോന്നി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരമാവധി ആരുമായും ദേഷ്യപ്പെടാതിരിക്കാന്‍ മകന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
കുറച്ചു ദിവസത്തിനുള്ളില്‍ മകനില്‍ ഉണ്ടായ മാറ്റം അച്ഛന്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ മകന്‍ വളരെ ശാന്തന്‍ ആയതില്‍ അച്ഛന്‍ സന്തോഷിച്ചു. പിറ്റേ ദിവസം ചുറ്റികയും ബാക്കിയുള്ള അണിയും മകന്‍ തിരികെ അച്ഛനെ ഏല്‍പ്പിച്ചു. ഇനി മുതല്‍ എന്റെ ദേഷ്യത്തെ നിയതന്ത്രിക്കാന്‍ ഈ ചുറ്റികയുടെയും ആണിയുടെയും ആവശ്യം ഇല്ല എന്ന് പറഞ്ഞു. അച്ഛന്‍ മകനെ അഭിനന്ദി ച്ചിട്ട് ചുറ്റിക തിരികെ നല്‍കി എന്നിട് പറഞ്ഞു .ഇനി വേലിയില്‍ തറച്ചിരിക്കുന്ന ആണികള്‍ വലിച്ചൂരി എടുക്കാന്‍. ഇത് കേട്ടപ്പോള്‍ മകന്‍ ദേഷ്യപ്പെടും എന്ന് കരുതിയ അച്ഛന് തെറ്റി. മകന്‍ ശാന്തന്‍ ആയി അന്ന് മുഴുവനും അവിടെ നിന്നു അവെളിയില്‍ നിന്നു ആണികള്‍ എല്ലാം വലിച്ചു ഊരി എടുത്തു.....
Friday, December 17, 2010
ദാനം
ഒരിക്കല്‍ നലുകൂട്ടുകാര്‍ കൂടി ഒരു ഊഹ കച്ചവടം നടത്തി ധനികരായി തീര്‍ന്നു. അവര്‍ നാലുപേരും പല പല കച്ച വടങ്ങളില്‍ നിന്നും ലഭംകിട്ടുന്നതിനു അനുസരിച്ച് പിശുക്കന്‍ മാറും അറുത കൈക്ക് ഉപ്പു തെക്കതവരും ആയി തീര്‍ന്നു. വലിയ വലിയ ഭാവങ്ങളില്‍ നിന്നും കല്യാണം കഴിച്ചു വീണ്ടും ധനികരായി. അതെങ്ങിനെ
.ഒരിക്കല്‍ ധനികര്‍ ആയവര്‍ പിന്നെയും ധനികര്‍ ആകുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും അല്ലെ. പണം വന്നു കുമിഞ്ഞു കൂടി എന്ന് വേണം പറയാന്‍. കച്ചവടങ്ങള്‍ക്ക് പുറമേ വലിയ മാളിക, സ്വര്‍ണ്ണം, കാലികള്‍, ആന, കുതിര , വീട് ജോലിക്കാര്‍, തോട്ട പണിക്കാര്‍ എന്നിങ്ങനെ അനേകം ആള്‍ക്കാര്‍ ജോലിക്കുണ്ടായിരുന്നു. മണിമാളികകള്‍ ഒന്നിന് പുറകെ മറ്റൊന്ന് എന്നാ
തരത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു
.

ജോജി , മുരുകന്‍, ധനു, ബന്ധു എന്നായിരുന്നു ഈ ചങ്ങാതി മാരുടെ പേരുകള്‍. ഇതില്‍ ധനുവിന് ഒഴികെ ആര്‍ക്കും അച്ഛനും അമ്മയും ജീവിചിരുപ്പുണ്ടയിരുന്നില്ല. ധനുവിന്റെ അച്ഛനും അമ്മയും മകന്റെ ഉയര്‍ച്ചയില്‍ വളരെ സന്തുഷ്ട്ടരയിരുന്നു. ഇതില്‍ അവര്‍ എന്നും ദൈവത്തിനു നന്ദി പറയുകയും ചെയ്തിരുന്നു. ദാന ധര്‍മ്മങ്ങളും സഹായത്തിനു വരുന്നവരെ സഹായിക്കുകയും ചെയ്തിരുന്നു.
ഇതില്‍ ധനുവും സന്തുഷ്ട്ടന്‍ ആയിരുന്നു. പിശുക്കന്‍ ആയിരുന്നെകിലും അച്ഛന്‍ അമ്മ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ ധനുവിന് ആകുമായിരുന്നില്ല.
ഇതില്‍ ധനുവും സന്തുഷ്ട്ടന്‍ ആയിരുന്നു. പിശുക്കന്‍ ആയിരുന്നെകിലും അച്ഛന്‍ അമ്മ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ ധനുവിന് ആകുമായിരുന്നില്ല.
അടുത്തത് മുരുകന്‍, മുരുകന്‍ എന്ന പേരുപോലെ തന്നെ ആള്‍ ഒരു മുരുക ഭക്തന്‍ ആയിരുന്നു. മാസംതോറും പളനിയില്‍ പോയി മുരുകനെ കണ്ടു വണങ്ങുന്ന ഒരു പതിവ് മുരുകനുണ്ട്. പോകുമ്പോള്‍ കൂട്ടിനു ഒരു പരിചാരക വൃന്തം തന്നെ മുരുകന്റെ കൂടെ കാണും. ജോലിക്കാര്‍ പല തരത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരും വേണ്ട വിധത്തില്‍ ഒരു ഉപകാരവും മുരുകന്‍ ചെയ്തിരുന്നില്ല. മുരുകന്റെ ഭാര്യ സുലേഖ കുലീനയും സുമുഖയും സത്സ്വഭാവിയും മറ്റുള്ളവര്‍ക്ക് പ്രിയമുള്ളവളും ആണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ല എന്ന ഒരു ദുഃഖം ആ സ്ത്രീയില്‍ പ്രകടമായി കാണാന്‍ സാധിക്കുന്നുടയിരുന്നു. അങ്ങിനെ ഇരിക്കെ പളനിയില്‍ പോകാന്‍ സമയം അടുത്ത് വന്നു. മുരുകനും സുലേഖയും കുറച്ചു പരിചാരകരും കൂടെ യാത്ര ആയി. പളനിയില്‍ ചെന്നപ്പോള്‍ മുരുകനെ കൊണ്ട് വഴിപാടുകള്‍ കഴിപ്പിക്കാനും ദാന ധര്‍മ്മങ്ങള്‍ ചെയിക്കാനും വേണ്ടി സുലേഖ ആകുന്നത് പണിപ്പെട്ടു. പക്ഷെ മുരുകന്‍ ഒരു വഴിക്കും അടുക്കുന്നില്ലായിരുന്നു. അങ്ങിനെ അവിടെ വഴിപാടുകള്‍ ഒന്നും കഴിക്കാതെ മുരുകനെ കണ്ടു മടങ്ങി അവര്‍ വീട്ടില്‍ എത്തി. അവിടെ എത്തിയപ്പോള്‍ മുരുകന്റെ ആന ഒരെണ്ണം മദം ഇളകി മൂന്നു പേരെ കൊലപ്പെടുത്തി. അതില്‍ കലുഷിതരായി ആള്‍ക്കാര്‍ മുരുകന്റെ കടകള്‍ ക്കും ആള്‍ക്കാര്‍ക്കും നഷ്ട്ടങ്ങള്‍ വരുത്തി വെചു. ഒന്നോരണ്ടോ കടകള്‍ക്കും നാലഞ്ച് ആള്‍ക്കാര്‍ക്കും കേടു പറ്റി യത് കൊണ്ട് മുരുകന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പട്ടണത്തില്‍ നിന്നും തന്റെ വക്കീലിനെ വരുത്തി മരിച്ച ആള്‍ക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുത്തു കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തു. അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി...
അടുത്തയാള്‍ ജോജി, എല്ലാ ഞായറാഴ്ച യുംപള്ളിയില്‍ പോകും കുറുബാന കൈക്കൊള്ളും, മുറപോലെ കുംബസാരകൂട്ടില്‍ കേറി കുംബസരിക്കും.ഒറ്റത്തടി.കൈയിലില്ലാത്ത വ്യാപാരങ്ങള്‍ ഒന്നും ഇല്ല, കള്ളുകുടി,കള്ള് കച്ചവടം പണം പലിശക്ക് കൊടുക്കല്‍ അതും എങ്ങും ഇല്ലാത്ത പലിശക്ക്. ആള്‍ക്കാര്‍ അത്യാവശ്യത്തിനു എങ്ങാനും ജോജിയുടെ അടുത്ത് കടത്തിന് ചെന്നാല്‍ അയാള്‍ കഴുത്തറുപ്പന്‍ പലിശക്കാണ് പണം കൊടുത്തിരുന്നത്.ആ ചങ്ങാതിക്ക് അല്ലറ ചില്ലറ അസുഖങ്ങളും കൂട്ടിനു ഉണ്ടായിരുന്നു. മക്കള്‍ നാല് നാലും അയല്‍ നാടുകളില്‍ പഠനത്തില്‍ . എല്ലാവരും പണത്തിന്റെ മീതെ കിടക്കുന്നതിനാല്‍ പഠിക്കുന്നതില്‍ താത്പര്യം വളരെ കുറവായിരുന്നു. മറ്റുള്ള കാര്യങ്ങളില്‍ അടിച്ചുപൊളിച്ചു ജീവിച്ചു വന്നു അവരും. അവരുടെ അമ്മ ഒരു തനി നാട്ടിന്‍ പുറത്തുകാരി, ഭര്‍ത്താവിന്റെയും മക്കളുടെയും വക കാര്യങ്ങളും വീട് കാര്യങ്ങളും നോക്കി ജീവിച്ചിരുന്ന കത്രീന. ഒരു ദിവസം നേരം വെളുതപ്പോലെക്കും കത്രീന അമ്മച്ചി ഉണര്‍ന്നില്ല. അമ്മച്ചി നേരെ ദിവതിന്റെ അടുത്തേക്ക് പോയി. ഭാഗ്യവതി എന്ന് മറ്റുള്ളവര്‍ പറഞ്ഞു. പണം ഉണ്ടയ്യാലും ആറടി മണ്ണില്‍ ആ അമ്മച്ചി വിശ്രമിക്കുന്നു.
മക്കള്‍ നാനാ വഴിക്ക്. അപ്പച്ചന്‍ ബിസിനസ് കാര്യങ്ങളും നോക്കി നടക്കുന്നു.
മക്കള്‍ നാനാ വഴിക്ക്. അപ്പച്ചന്‍ ബിസിനസ് കാര്യങ്ങളും നോക്കി നടക്കുന്നു.
അവസാനം ആയി ഉള്ളത് ചാണക്യന്‍ എന്ന് ഇരട്ടപേരില്‍ അറിയപ്പെടുന്ന ചങ്ങാതി ആണ്. ചങ്ങാതി എന്ന് തന്നെയാണ് അദേഹത്തിന്റെ പേര്. ആരുമായും ചങ്ങാത്തം കൂടും. ഒറ്റയാന്‍ ആണ്.കല്യാണം,കുടുംബം കുട്ടികള്‍ ഒന്നും ഇല്ല .ഇങ്ങനെ കാര്യങ്ങള്‍ എല്ലാം നോക്കി ജീവിക്കുന്നു. നല്ല കാലത്ത് ഒരു അന്യ മതസ്തയും ആയി പ്രേമം ഉണ്ടായിരുന്നു. ആ സ്ത്രീയുടെ വീട്ടുകാര്‍ അവളെ വേറെ ആര്‍ക്കോ കല്യാണം കഴിച്ചുകൊടുത്തു. അതോടെ ചങ്ങാതിയുടെ ജീവിതം കുറച്ചു നാള്‍ പെരുവഴിയില്‍ ആയിരുന്നു. അതോടെ ഇനി ജീവിതത്തില്‍ വിവാഹവും കുടുംബവും വേണ്ട എന്ന് തീരുമാനിച്ചു ഒറ്റ തടി ആയി ജീവിക്കുന്നു. കള്ളപ്പണവും കള്ളക്കടത് വ്യാപാരവും ആണ് മുഖ്യ തൊഴില്‍ .
നാലുപേരും നാല് വഴി ആണെങ്കിലും ഒരാള്‍ക്ക് എന്ത് ആവശ്യം വന്നാലും ബാക്കി മൂന്നു പേരും മറ്റേ ആളുടെ സഹായത്തിനു ഓടി എത്തും. ഈ സൗഹൃദത്തില്‍ കന്നുടടി ഉള്ളവര്‍ നാട്ടില്‍ ഉണ്ടായിരുന്നു. അവരെ പരസ്പരം തെറ്റിക്കാന്‍ പല വട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിടില്ല.
നല്ല് ചങ്ങാതിമാരും കൂടെ ഇടയ്ക്കു യാത്രക്ക് പോകുമായിരുന്നു.
ഒരിക്കല്‍ ഒരു യാത്രക്ക് ധനുവിന് പോകാന്‍ പറ്റിയില്ല.എന്തോ കാരണം കൊണ്ട് ധനു യാത്രയില്‍ നിന്നും അവസാന നിമിഷം ഒഴിഞ്ഞു. യാത്രക്കിടയില്‍ അവര്‍ പഴയ ഓര്‍മ്മ വെച്ച് ഒരു ചൂതുകളി കേന്ദ്രത്തില്‍ കയറി . അവിടെ വെച്ച് ചൂതുകളിച്ചു ( ഇപ്പോള്‍ ചൂതുകളി ഇല്ല എങ്കിലും ചീട്ടു കളി കേന്ദ്രത്തില്‍ എന്ന് വേണം കരുതാന്‍) കൈയില്‍ ഉണ്ടായിരുന്ന പണത്തിന്റെ മുക്കാല്‍ഭാഗവും തീര്‍ന്നു. വാശി കയറി പിറ്റേന്ന് വീണ്ടും അവിടെ കയറി ചൂത് കളിച്ചു. വീണ്ടും നഷ്ട്ടപ്പെട്ടു. നിരാശരായി അവര്‍ വീണ്ടും തിരികെ നാട്ടില്‍ എത്തി.
സമ്പത്തിന്റെ മുക്കാല്‍ ഭാഗവും നഷ്ട്ടപ്പെട്ട കൂടുകാര്‍ ധനുവിനെ കാണാന്‍ പോയി. നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ധനുവിന് കലശലായ ദേഷ്യം വന്നു. ഇത്രയും പണവും സമ്പത്തും ഉള്ള നിങള്‍ ബുദ്ധി മോശം കാണിച്ചു എന്ന് പറഞ്ഞു . ഇനിയും ഉള്ള സമ്പത്ത് നഷ്ടപ്പെട്ടുപോകാതെ വ്യാപാരം ചെയ്യാന്‍ അവരെ ഉപദേശിച്ചു.
എത്ര പണം ഉണ്ടാക്കിയിട്ടും അവര്‍ക്ക് സമാധാനത്തോടെ കിടന്നു ഉറങ്ങാന്‍ പറ്റിയിരുന്നില്ല. എന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരുന്നിരുന്നു. അതെ സമയം ധനുവകട്ടെ ചെയുന്നതെന്തും വിജയിക്കുന്നും ഉണ്ടായിരുന്നു. ചങ്ങാതി മാത്രം ധനുവും ആയി നല്ല ചങ്ങതത്തില്‍ തുടര്‍ന്നു
മറ്റുള്ളവര്‍ക്ക് ഇതില്‍ ധനുവിനോട് അസൂയ ഉണ്ടായി. പലവിധത്തിലും അവര്‍ ധനുവിനെ ഉപദ്രവിച്ചുകൊണ്ടിരുന്നു. എല്ലാത്തിനെയും അതിജീവിച്ചു ധനു ജീവിതത്തില്‍ മുന്നേറി.
ഒരിക്കല്‍ ചങ്ങാതി ധനുവിനോട് ചോദിച്ചു നമ്മള്‍ നാലുപേര്‍ക്കും കിട്ടിയ തുക ഒരുപോലെ വീതിച്ചെടുത്തു അതില്‍ നിറെ നില മാത്രം ഒന്നിനൊന്നു മുന്നോട്ടുപോകുന്നുട് അതിനു എന്താണ് കാരണം എന്ന്. ഞാന്‍ പ്രത്യേകിച്ച് ഒന്നും കൂടുതലായി ചെയ്യാറില്ല. എനിക്കുകിട്ടുന്നതിന്റെ ഒരംശം ഞാന്‍ ദാനം ചെയ്യാറുണ്ട്. ആര് സഹായം ചോദിച്ചു വന്നാലും ഞാന്‍ അവരെ സഹായിക്കാറുണ്ട്. കൂടാതെ എന്റെ മാതാപിതാക്കാന്‍ മാരെ ഞാന്‍ വരെയേറെ ബഹുമാനിക്കുന്നു. അവര്‍ പറയുന്നതിനനുസരിച്ച് ഞാന്‍ ജീവിക്കുന്നു. അല്ലാതെ മറ്റു ഒന്നും ചെയ്യാറില്ല.
ഇതില്‍ നിന്നും ചങ്ങാതി ഒരു പാഠം പഠിച്ചു. ചങ്ങാതി വന്നു മറ്റുള്ള വരോടും ഇത് പറഞ്ഞു ഇനി മുതല്‍ നമുക്ക് നേരായും സത്യാ സന്ധതയോടെയും ജീവിക്കാം എന്ന് അവര്‍ പ്രതിഞ്ജ എടുത്തു...ധനുവും ആയി ഉണ്ടായ വഴക്കും അവര്‍ പറഞ്ഞു തീര്‍ത്തു. തുടര്‍ന്നുള്ള കാലം അവര്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു ജീവിച്ചു. ജീവിക്കുന്നു...
Friday, June 4, 2010
മൂന്ന് സഹോരന്മാര്‍
ഒരു വസന്ത കാലത്ത് ഒരു പൂന്തോട്ടത്തില്‍ കിളികളും പൂമ്പാറ്റകളും വണ്ടുകളും എല്ലാം മേളിച്ചു നടന്നിരുന്നു. ഈ kadha മൂന്നു പൂമ്പാറ്റ കളുടെതാണ്.
മൂന്ന് സഹോദരന്‍ മാര്‍. ഒരു വെളുത്ത പൂമ്പാറ്റ ഒരു ചുമന്ന പൂമ്പാറ്റ പിന്നെ ഒരു മഞ്ഞ പൂമ്പാറ്റ . എല്ലാവരും നല്ല ഭംഗിയുള്ള സുന്ദരകുട്ടന്‍ മാര്‍ ആയിരുന്നു കേട്ടോ...പൂമ്പാറ്റകളെ കാണുമ്പൊള്‍ തന്നെ നമ്മുടെ മനസ്സില്‍ ഒരു സന്തോഷം വരില്ലേ അതുപോലെ ഇവര്‍ മൂന്നുപേരും ഒരുമിച്ചു പറന്നു കളിക്കുന്നത് കാണുമ്പൊള്‍ ആ പൂന്തോട്ടത്തില്‍ എല്ലാവരം ഒരു നിമിഷം നോക്കി നിലക്ക് മായിരുന്നു.
അവര്‍ മൂന്നു പേരും സഹോദരന്‍ മാര്‍ ആയിരുന്നു എങ്കിലും മൂന്ന് പേര്‍ക്കും മൂന്നു പൂക്കളോട് ആയിരുന്നു ഇഷ്ട്ടം. മനുഷ്യരും അങ്ങിനെ തന്നെ ആണല്ലോ.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഒരു കൊടുങ്കാറ്റും പേമാരിയും അവിടെ എത്തി. ആരും പ്രതീക്ഷിച്ചിരിക്കാത്ത ഒരു സമയത്ത് ആയതിനാല്‍ ഈ സഹോദരന്‍ മാറും ആ കട്ടിലും മഴയിലും അകപ്പെട്ടു. വീട്ടിലേക്കു എത്തിപ്പെടാന്‍ ആകാത്ത വിധം അവര്‍ നനഞു കുതിര്‍ന്നു. ഒരു വിധത്തില്‍ അവര്‍ വീട്ടില്‍ എത്തി വീട് തുറക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ അത് നഷ്ട്ടപ്പെട്ടു എന്ന് അവര്‍ക്ക് ബോധ്യമായി.
പിന്നെയും കുറെ നേരം അവിടെ നിന്നിട്ടും മഴ യും കാറ്റും ക്കുരയാതെ വന്നപ്പോള്‍ അവര്‍ അടുത്തുള്ള ഒരു ചുമന്ന ടുലിപ് പൂവിന്റെ അടുത്ത എത്തി .അവരെയും കൂടെ ആ പൂവിന്റെ ഇതളുകള്‍ക്കിടയില്‍ ഇരുന്നോട്ടെ എന്ന് ചോദിച്ചു .അപ്പോള്‍ ആ പൂവ് പറഞ്ഞു ചുമലയും മഞ്ഞയും പൂമ്പാറ്റകള്‍ കയറി ഇരുന്നോള് പക്ഷെ വെള്ള പൂമ്പാറ്റയെ കേറ്റില്ല ഇതിനകത്ത് എന്ന് പറന്നു. വെള്ള പൂമ്പാറ്റ ക്ക് ടുലിപ് പൂവിനെ ഇഷ്ട്ടമാല്ലതതിനാല്‍ ആണ് അതിനെ കേറ്റില്ല എന്ന് പറഞ്ഞത്.
തങ്ങളുടെ സഹോദരനെ വഴിയില്‍ ഉപേക്ഷിക്കാന്‍ മറ്റു രണ്ടു പേരും തയാറായില്ല. അവര്‍ അവിടെ നിന്നും ഒരു ലില്ലി പൂവിന്റെ അടുതെത്തി. അവള്‍ പറഞ്ഞു വെള്ള പൂമ്പാറ്റയെ എന്റെ പൂവിതളിനുള്ളില്‍ കയറ്റാം എന്ന് സമ്മതിച്ചു .പക്ഷെ ബാക്കി രണ്ടാളും വേറെ സ്ഥലം കണ്ടു പിടിക്കേണ്ടി വരും. അപ്പോള്‍ വെള്ള പൂമ്പാറ്റ പറഞ്ഞു ഞങള്‍ മൂന്നു പേര്‍ക്കും കൂടെ കയറി ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലത്തെ ഞങള്‍ പോയി ഇരിക്കു. അല്ലാതെ ആര്‍ക്കും ഒറ്റയ്ക്ക് ഇരിക്കാന്‍ സ്ഥലം വേണ്ട എന്ന്. അങ്ങിനെ പാവങ്ങള്‍ വീണ്ടും മഴയില്‍ നനഞു കുതിര്‍ന്നു.
ഇത് കണ്ടു കൊണ്ട് മുകളില്‍ സൂര്യന്‍ ഇരിപ്പുണ്ടായിരുന്നു. മൂന്ന് സഹോദരന്‍ മാരുടെയും സ്നേഹം കണ്ടു കൊണ്ട് സൂര്യന്‍ മഴയെ ഓടിച്ചുവിട്ടു പതുക്കെ മേഘത്തിനുള്ളില്‍ നിന്നും പുറത്തു വന്നു. മഴപോയി വെയില്‍ വന്നു തുടങ്ങിയപ്പോള്‍ പൂമ്പാറ്റകള്‍ ചിറകുകള്‍ തോര്‍ത്തി എടുത്തു വീണ്ടും ആ പൂന്തോട്ടത്തില്‍ സന്തോഷത്തോടെ പാറി കളിച്ചു.
story published at:
http://paadheyam.com/masika/?p=239

Saturday, May 15, 2010
പന്ത്രണ്ടു രാജകുമാരിമാര്‍
ഒരു രാജ്യത്ത് ഒരു രാജാവിന് പന്ത്രണ്ടു രാജകുമാരിമാര്‍ ഉണ്ടായിരുന്നു. പന്ത്രണ്ടു പേരും വളരെ സുന്ദരികളും ബുദ്ധി ശാലികളും ആയിരുന്നു,
അവരുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയതിനാല്‍ രാജാവും പരിചാരകരും അവരെ വളരെ സ്നേഹത്തോടെ ആണ് വളര്‍ത്തിയത്. രാജകുമാരിമാര്‍ വളര്‍ന്നു കൌമാരപ്രായത്തില്‍ എത്തി.
പന്ത്രണ്ടു രാജകുമാരിമാരും ഒരു മുറിയില്‍ പന്ത്രണ്ടു കട്ടിലുകളില്‍ ആയാണ് ഉറങ്ങിയിരുന്നത്. ഉറങ്ങാന്‍ സമയമാകുമ്പോള്‍ അവരെ മുറിയില്‍ കിടത്തി കതകു പുറത്തു നിന്നും പൂട്ടി ഇടാര്‍ ആണ് പതിവ് . രാവിലെ നോക്കുമ്പോള്‍ അവരുടെ ചെരിപ്പുകള്‍ എല്ലാം വളരെ മുഷിഞ്ഞു ആണ് .നൃത്തം ചെയുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളും സുഷിരങ്ങളും ചെരിപ്പില്‍ കണ്ടിരുന്നു. ഇത് പരിചാരകര്‍ രാജാവിനെ അറിയിച്ചു. മക്കള്‍ ഉറങ്ങാന്‍ അറയില്‍ കേറിക്കഴിയുംപോള്‍ രാജാവ് പരിചാരകരെ നിയോഗിച്ചു അവര്‍ എന്താണ് ചെയുന്നത് എന്നറിയാന്‍. പക്ഷെ ആര്‍ക്കും കുമാരിമ്മാര്‍ പുറത്തു പോകുന്നത് കാണാന്‍ സാധിച്ചില്ല.
ഇത് പതിവായപ്പോള്‍ രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു.
രാജകുമാരിമാര്‍ രാത്രിയിലെവിടെ പോകുന്നുവെന്ന് കണ്ടു പിടിക്കുന്നവര്‍ക്ക് വിലപിടിച്ച സമ്മാനവും അവര്‍ പറയുന്ന രാജകുമാരിയെ വിവാഹവും ചയ്തു കൊടുക്കും എന്നതായിരുന്നു. മൂന്നു ദിവസത്തെ സമയം ആണ് ഒര്ള്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്നത്. ആ സമയത്തിനുള്ളില്‍ കണ്ടുപിടിക്കാന്‍ കഴിയാതെ പരാജയപ്പെട്ടാല്‍ അയാളെ കഴുവില്‍ ഏറ്റുമെന്നും വിളംബരം പുറപ്പെടുവിച്ചു.
അങ്ങിനെ പല ബുദ്ധി ശാലികളും വീരന്മാരും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എത്തി മൂന്നു ദിവസത്തിനുള്ളില്‍ ജീവനും പോയി.
അങ്ങിനെ ഇരിക്കെ ഒരുദിവസം ദൂരെ ദേശത്ത് നിന്നും ഒരു രാജകുമാരന്‍ രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കാനും കുമാരിമാരില്‍ ഒരാളെ വിവാഹം കഴിക്കാനും ഉള്ള തയ്യാറെടുപ്പില്‍ വന്നു.
രാജാവ് വളരെ സന്തോഷത്തോടെ കുമാരനെ സ്വീകരിച്ചു. കുമാരിമാരുടെ അറ ക്ക് പുറത്തുള്ള മറ്റൊരു അറ കുമാരനായി തയ്യാറാക്കി. കുമാരന്‍ രഹസ്യങ്ങള്‍ അറിയാനായി രണ്ടു അറ യുടെയും ഇടയില്‍ ഒരു കസേരയില്‍ ആണ് ഇരിക്കാനും കിടക്കാനും ഉള്ള സ്ഥലം കണ്ടെത്തിയത്. എന്നും കുമാരിമാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് രാജാകുമാരന്റെ അടുതെത്തി കുഷലന്വേശങ്ങള്‍ നടത്തിയിരുന്നു. അവര്‍ പോകാറാ കുംപോളെക്ക് കുമാരന്‍ ഉറക്കമാകുകയും ചെയ്യും. ഇങ്ങനെ ആ മൂന്നു ദിവസവും കടന്നു പോയി. അങ്ങിനെ മൂന്നാമത്തെ ദിവസം കഴിഞ്ഞപ്പോളെക്കും കുമാരന്റെയും തല പോയി.

ഇങ്ങനെ മാസങ്ങള്‍ കടന്നു പോയി.
ഒരു മധ്യവയസ്ക്കാനും യുദ്ധത്തില്‍ പരിക്കേറ്റു മുറിവുകള്‍ ഉള്ള ഒരു പട്ടാള ക്കാരന്‍ ആ രാജ്യത്ത് വന്നു കൂടി. താമസിക്കാന്‍ സ്ഥലം അന്വേഷിച്ചു നടക്കുമ്പോള്‍ വൃദ്ധ യായ ഒരു സ്ത്രീയെ കാണാന്‍ ഇടയായി. അവര്‍ ചോദിച്ചു നിങള്‍ എവിടെ പോകുന്നു? ആരെ കാണാന്‍ ആണ് ഈ വഴി വന്നത് എന്നൊക്കെ. പട്ടാളക്കാരന്‍ പറഞ്ഞു എനിക്ക് ഇനി ജോലി ഒന്നും ചെയ്യാന്‍ ആവതില്ല. അത് കൊണ്ട് ഇനിയുള്ള കാലം ഇവിടെ താമസിക്കാന്‍ ആണ് വന്നത് എന്ന് പറഞ്ഞു. അപ്പോള്‍ വൃദ്ധ ചോദിച്ചു രാജാ കൊട്ടാരത്തില്‍ എന്തൊക്കയോ സംഭാവിക്കുന്നുടല്ലോ അതെന്താണ് എന്ന്. അപ്പോള്‍ വൃദ്ധ പറഞ്ഞു എളുപ്പത്തില്‍ രാജകുമാരിയെ വിവാഹം ചെയ്യാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കാം എന്ന്.
അവിടെ ചെന്നു രാജാവിനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു തനിക്കൊരു അവസരം തരണമെന്ന് അപേക്ഷിച്ചു. അങ്ങിനെ മൂന്നു ദിവസത്തെ സമയം അനുവദിച്ചു .
രാത്രി കുമാരിമാരുടെ അറക്ക് മുന്നിലുള്ള മഞ്ചത്തില്‍ ശയിക്കാന്‍ കിടന്ന പട്ടാളക്കാരനെ കാണാന്‍ കുമാരിമാര്‍ എത്തി. അവസാനം പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വീഞ്ഞും നല്‍കി. വീഞ്ഞിന്റെ ഒരു തുള്ളിപോലും കുടിക്കാതെ സൂത്രത്തില്‍ പട്ടാളക്കാരന്‍ അത് കളഞ്ഞു. കുറച്ചു കഴിഞ്ഞു കുമാരിമാര്‍ നോക്കിയപ്പോള്‍ പട്ടാളക്കാരന്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അതേസമയം അയാള്‍ കള്ള ഉറക്കം നടിച്ചു കിടക്കുകയായിരുന്നു.
കുമാരിമാരുടെ അറക്കുള്ളില്‍ അപ്പോള്‍ നല്ല വസ്ത്ര ങ്ങള്‍ ധരിച്ചു കുമാരിമാര്‍ ഒരുങ്ങി ഇരുന്നു. മൂത്ത രാജാ കുമാരിയുടെ കട്ടില്‍ മേല്‍പ്പോട്ടു ഉയര്‍ത്തിയപ്പോള്‍ ഒരു രഹസ്യ വാതില്‍ തുറന്നു വന്നു. അതിനുള്ളിലൂടെ അവര്‍ പതുക്കെ പടികള്‍ ഇറങ്ങാന്‍ തുടങ്ങി.
കുമാരിമാരുടെ സംസാരം ഒളിഞ്ഞു നിന്ന് കേട്ട പട്ടാളക്കാരന്‍ അദ്രിശ്യനായി അവരുടെ കൂടെ പടികള്‍ ഇറങ്ങി തുടങ്ങി.
നമ്മള്‍ ചെയുന്നത് തെറ്റാണു എന്നും ഇങ്ങനെ എന്നും അച്ഛനെ പറ്റിക്കാന്‍ നമുക്ക് പാടില്ല എന്നും ഇളയ രാജാ കുമാരി മൂത്ത കുമാരിയോടു പറഞ്ഞു. ഇന്ന് നമ്മള്‍ പിടിക്ക പ്പെടും എന്ന് പറഞ്ഞപ്പോള്‍ ആ കുമാരിക്ക് ധൈര്യം കൊടുത്തു കൂടെ കൂട്ടി മറ്റുള്ളവര്‍.
കുമാരിമാരില്‍ ഇളയ കുമാരി അലപം പേടിച്ചു പേടിച്ചാണ് ചേച്ചിമാരുടെ കൂടെ കൂടിയിരുന്നത്. ഇളയ കുമാരി പേടിച്ചു പേടിച്ചു പടികള്‍ ഇറങ്ങിയപ്പോള്‍ അവരുടെ വസ്ത്രത്തില്‍ ആരോ പിടിച്ചു വലിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു ആരും പിടിക്കുനില്ല വസ്ത്രം ഒരു ആണിയില്‍ ഉടക്കിയതാണ് എന്ന്.
അവര്‍ പടികള്‍ ഇറങ്ങി വിശാലമായ ഒരു പൂന്തോപ്പില്‍ എത്തി. അവിടെ ഉള്ള മരങ്ങളുടെ ഇലകള്‍ സ്വര്‍ണ്ണ നിറത്തില്‍ ഉള്ളവ ആയിരുന്നു. ഇത് കണ്ടപ്പോള്‍ പട്ടാളക്കാരന് അതിശയം തോന്നി. തെളിവിനായി ഒരു മരച്ചില്ലയുടെ ഒരു ചെറിയ കമ്പ് ഒടിച്ചെടുത്തു. പിന്നെയും മുന്നോട്ടു നീങ്ങിയപ്പോള്‍ അതിലും മനോഹരമായ മറ്റൊരു പൂന്തോട്ടം .അവിടെയും മരങ്ങള്‍ പള പള എന്ന് തിളങ്ങി നിന്നിരുന്നു. അവിടെ നിന്നും കുറച്ചു സാധനങ്ങള്‍ അയാള്‍ എടുത്തു. പിന്നെയും മുന്നോട്ടു നീഗിയപ്പോള്‍ അവിടെ പന്ത്രണ്ടു വള്ളങ്ങളില്‍ ആയി പന്ത്രണ്ടു രാജകുമാരന്മാര്‍ ഇവരെയും കാത്തു ഇരിപ്പുണ്ടായിരുന്നു. അവര്‍ പന്ത്രണ്ടുപേരും ഓരോ വള്ളത്തില്‍ കയറി തുഴഞ്ഞു തുടങ്ങി. അപ്പോള്‍ ഇളയ കുമാരി കയറിയ വള്ളത്തില്‍ പട്ടാളക്കാരനും കയറി. എല്ലാ ദിവസത്തെ പോലെ വേഗത്തില്‍ തുഴയാന്‍ കുമാരന് പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ചൂട് കാരണം ആണ് എന്ന് പറഞ്ഞു കുമാരി വിഷയം മാറ്റി. അവര്‍ തുഴഞ്ഞു ഒരു കൊട്ടാരത്തില്‍ എത്തി. അവിടെ അവര്‍ എല്ലാരും നേരം വെളുക്കുന്നത് വരെ നൃത്തം ചെയ്തു.
തുടര്‍ന്ന് അവര്‍ കൊട്ടാരത്തില്‍ എത്തി. അദ്രിശ്യനായ പട്ടാളക്കാരന്‍ വേഗത്തില്‍ രൂപം മാറി ചെന്ന് കൂര്‍ക്കം വലിച്ചു ഉറക്കം നടിച്ചു കിടന്നു.
രണ്ടാമത്തെ ദിവസവും ഇത് തുടര്‍ന്നു. മൂന്നാമത്തെ ദിവസം രാജാവിന്റെ മുന്നില്‍ ഹജരയപ്പോള്‍ വിശദമായി തെളിവ് സഹിതം പട്ടാളക്കാരന്‍ രാജാവിനെ വിവരങ്ങള്‍ ധരിപ്പിച്ചു.
കുമാരിമാരെ വിളിച്ചു വരുത്തി കേട്ടതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ എല്ലാം സത്യം ആണെന്ന് അവര്‍ പറഞ്ഞു.
രാജാവ് പട്ടാളക്കാരനെ അനുമോദിച്ചു. ഇതു മകളെ ആണ് വിവാഹം കഴിച്ചു തരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ഞാന്‍ ചെറുപ്പക്കരനല്ല അതുകൊണ്ട് മൂത്ത കുമാരി മതി ഏന് പറഞ്ഞു. അന്ന് തന്നെ രാജാവ് അവരുടെ വിവാഹം നടത്തി കൊടുത്തു . അങ്ങിനെ ആ പട്ടാളക്കാരന്‍ ആ രാജ്യത്തെ അനതരാവകാശി ആയി.
http://paadheyam.com/masika/?p=26
Monday, April 26, 2010
മാനിന്റെ ബുദ്ധി
ചിന്തുമാനും ചിക്കുമുയലും അയല്‍ക്കാരായിരുന്നു. ഒരേ കാട്ടില്‍ താമസിച്ചിരുന്ന അവര്‍ കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വരന്നവര്‍ ആയിരുന്നു. ചിന്തു മാനിന്റെ വീട്ടില്‍ അവളെ കൂടാതെ അച്ഛനും അമ്മയും ചേട്ടനും അടങ്ങിയത് ആയിരുന്നു. ചിക്കുന്റെ വീടിലവട്ടെ അവള്‍ ഒറ്റക്കും. കുട്ടിയായിരുന്നപ്പോള്‍ അമ്മ മരിച്ചു പോയി എന്ന് മാത്രം അവള്‍ക്കറിയാം. ആരുടെയൊക്കയോ സഹായം കൊണ്ട് അവള്‍ ആ കാട്ടില്‍ കഴിഞ്ഞു കൂടി.
അങ്ങിനെ ഇരുന്നപ്പോള്‍ ആണ് ചിന്തുവിനെ കണ്ടു മുട്ടുന്നത്. സുന്ദരിയായ ഒരു മാന്‍ കുട്ടി. സ്വര്‍ണ്ണ നിറമുള്ള അവളുടെ ശരീരത്തിന് ഭംഗി നല്‍കിയിരുന്നത് വെള്ള നിറത്തില്‍ ഉള്ള ചെറിയ ചെറിയ പൊട്ടുകള്‍ ആയിരുന്നു. ഞാന്‍ സുന്ദരി ആണ് എന്നുള്ള ഒരു അഹങ്കാരവും ചിന്തുവിനു ഉണ്ടായിരുന്നു. കാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായി അവള്‍ അങ്ങിനെ കഴിഞ്ഞു കൂടി. അമ്മ അവള്‍ക്കു ഏറ്റവും പ്രീയപ്പെട്ടവള്‍ ആയിരുന്നു.
പക്ഷെ അവള്‍ക്കൊരു കുഴപ്പം ഉണ്ടായിരുന്നു കൂടുകാര്‍ ആരും ഇല്ലായിരുന്നു. അവളുടെ സ്വഭാവം കൊണ്ട് ആണിത്. അമ്മക്കായിരുന്നു അതില്‍ ഏറ്റവും സങ്കടം. അങ്ങിനെ ഇരിക്കുമ്പോള്‍ അവര്‍ താമസിക്കുന്ന കാട്ടില്‍ ഒരു സിംഹം വന്നു കൂടി. എവിടുന്നോ വന്ന അവന്‍ ആ കാട്ടിലെ എല്ലാവരുടെയും പേടി ആയി മാറി. അവന്റെ കണ്ണില്‍ പ്പെടാതെ എല്ലാവരും മാറി നടന്നു. പക്ഷെ അവന്‍ തക്കം കിട്ടിയാല്‍ ആരെയെങ്കിലും പിടിച്ചു തിന്നാണ് വിശപ്പ് അടക്കിയിരുന്നത്.
ദിവസങ്ങള്‍ കടന്നു പോയ്ക്കൊണ്ടിരുന്നപ്പോള്‍ ആ കാട്ടിലെ രാജാവായി സിംഹം സ്വയം പ്രഖ്യാപിച്ചു . കാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഒരാള്‍ ഓരോ ദിവസവും അവനു ഭക്ഷണം ഇതായിരുന്നു അവന്റെ അനുശാസനം. ദിവസം ചെല്ലുംന്തോരും സിംഹത്തിന്റെ ശല്യം കൂടിക്കൊടി വന്നു. സിംഹം തടിച്ചു കൊഴുത്തു.
ചിന്തു മാനിനെ അമ്മ പഴയ പോലെ പുറത്തു വിടാറില്ല.
അങ്ങിനെ വീട്ടില്‍ ഇരുന്നപ്പോള്‍ ആണ് ചിക്കു മുയലിനെ അവന്‍ കണ്ടു മുട്ടുന്നത്. അവര്‍ രണ്ടു പേരും കൂടെ വീട്ടില്‍ ഇരുന്നു കഥകള്‍ പറഞ്ഞും ദിവസങ്ങള്‍ കഴിച്ചു കൂടി. അപ്പോള്‍ ആണ് ചിന്തു മാനിന്റെ വീടുകാരുടെ ഊഴം ആയി. അവര്‍ ആലോചിച്ചു സങ്കടപ്പെട്ടു. എന്താ ചെയ്യുക. സിംഹത്തിനു ഭക്ഷണം ആയില്ല എങ്കില്‍ അവന്‍ എല്ലാവരെയും കൊല്ലും.
ഇങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ചിക്കുമുയല്‍ പറഞ്ഞു നിങള്‍പേടിക്കേണ്ട ഞാന്‍ ഇന്ന് സിംഹത്തിന്റെ ഭക്ഷണം ആകാം എന്ന്. അങ്ങിനെ ചിക്കു മുയല്‍ എല്ലാവരോടും യാത്ര പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി.
അവിടെ സിംഹത്തിന്റെ ഗുഹയില്‍ അവന്‍ ഇന്നത്തെ ഇരയെയും കാത്ത് സന്തോഷത്തോടെ ഇരിക്കുകയാണ്. കുറെ സമയം കഴിഞ്ഞിട്ടും ആരെയും കാണാഞ്ഞ് അവനു ദേഷ്യം വന്നു തുടങ്ങി.
അപ്പോള്‍ ആണ് ഓടിക്കിതച്ചു ചിക്കു മുയല്‍ വന്നത്. അവനെ കണ്ടപാടെ പിടിച്ചു തിന്നാന്‍ ആഞ്ഞ സിംഹത്തിനോട് അവന്‍ പറഞ്ഞു , രാജന്‍ ഞാന്‍ ഇങ്ങോട്ട് വരുന്ന വഴിയില്‍ മറ്റൊരു സിംഹത്തിനെ കണ്ടു. ആ സിംഹം ആണ് ഈ കാട്ടിലെ രാജാവ് എന്ന് പറഞ്ഞു എന്നെ പിടിക്കാന്‍ ഒരുങ്ങി .അപ്പോള്‍ ഞാന്‍ പറഞ്ഞു ഞങ്ങള്‍ക്ക് ഈ കാട്ടില്‍ ഒരു രാജാവേ ഉള്ളു അത് ഞങളുടെ രാജാവ് ആണെന്ന്. അങ്ങിനെ ആണേല്‍ അവനെ കൊന്നിട്ടെ ബാക്കി കാര്യം ഉള്ളു എന്ന് പറഞ്ഞു അവിടെ വെല്ലുവിളിച്ചു നില്‍ക്കുനുണ്ട് .അങ്ങയെ വിളിച്ചുകൊണ്ടു ചെല്ലാന്‍ ആണ് ഞാന്‍ വന്നത്. പുറത്തുനിന്നും വന്ന ആ സിംഹത്തിനെ രാജന്‍ കൊല്ലുന്നത് കാണാന്‍ ഇവിടെയുള്ള എല്ലാവരും അവിടെ തടിച്ചു കൂടിയിട്ടുണ്ട്. അതുകഴിഞ്ഞിട്ട് എന്നെ തിന്നു കൊള്ളൂ,മുയല്‍ പറഞ്ഞു നിര്‍ത്തി.
ഇതുകേട്ടപ്പോള്‍ സിംഹരജവിനു വീര്യം കൂടി. തന്റെ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം എന്ന് കരുതി. രാജാവിന്റെ ഗമയില്‍ നടന്നു യുദ്ധക്കളത്തില്‍ എത്തി. അപ്പോള്‍ മുയല്‍ വീണ്ടും പറഞ്ഞു ആ കാണുന്ന കിണറിന്റെ വക്കില്‍ കേറി നിന്നാല്‍ കാണാം എത്രളിയെ എന്ന്. അങ്ങിനെ മുയലിന്റെ വാകുകെട്ടു സിംഹ രാജാവ് കിണറിന്റെ വക്കില്‍ കേറി നിന്ന് താഴേക്ക് നോക്കി അപ്പോള്‍ അതാ നില്‍ക്കുന്നു തടിച്ചു കൊഴുത്ത മറ്റൊരു സിംഹം .ഗര്‍....ഗര്‍ .....അവന്‍ ഗര്‍ജിച്ചു . എതിരാളിയുടെ നേരെ ചാടി.....
രാജാവ് ടെ കിടക്കുന്നു കിണറ്റില്‍ ...
സ്വന്തം നിഴലിനെ കണ്ടു മറ്റൊരു സിംഹം എന്ന് കരുതിയ മണ്ടന്‍ ആയിരുന്നു ആ സിംഹം.
ചിക്കു മുയലിനെ എല്ലാവരും അഭിനന്ദിച്ചു...അവന്റെ ബുദ്ധിയെ എല്ലാവരും കൂടി അഭിനന്ദിച്ചു...
ചിക്കുവും ചിന്തുവും ബാക്കിയുള്ള കാലം ഒരുമിച്ചു കഴിഞ്ഞു കൂടി....
Monday, April 5, 2010
കാത്തിരുപ്പ്
ആദ്യ വസന്തം പോലെ
ആദ്യാനുരാഗം പോലെ
മഴയില്‍ പൂത്തുലഞ്ഞു
തളിര്‍ത്തു, പൂത്തു, പൂത്തുലഞ്ഞു
ആഹ്ലാദിച്ചാമോദി ച്ചാര്‍ത്തിടേണം
വന്നു ഞാന്‍ നിന്നരികില്‍
നിന്നെ പുണരാന്‍ , മുത്തം നല്‍കാന്‍
നിന്നില്‍ അലിഞ്ഞു ചേരാന്‍
എന്തെ നീ വന്നില്ല ,
വരുവാനായി കാത്തിരുന്നു നിന്‍ മുഖം
ഒരു നോക്കുകാണാന്‍ ഞാന്‍ കാത്തിരുന്നു
ഞാന്‍ കാത്തിരുന്നു.
Monday, March 8, 2010
കൂനനും അമ്മൂമ്മയും
പണ്ടൊരു ഗ്രാമത്തില്‍ വയസ്സ് ആയ ഒരു അമൂമ്മയും കൂനന്‍ ആയ ഒരു മകനും താമസിച്ചിരുന്നു. മകന്റെ പേര് കൂനന്‍ എന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ അവന്റെ മുതുകില്‍ ഒരു മുഴ ഉണ്ടായിരുന്നു ആ മുഴ കാരണം ആണ് അവന്‍ കൂനന്‍ ആയിപ്പോയത്. അമൂമ്മയും കൂനനും കൂടി എന്നും കാട്ടില്‍ പോയി വിറകു ശേഖരിച്ചു ചന്തയില്‍ കൊണ്ട് വിറ്റാണ് അന്നന്നത്തെ ആഹാരം കഴിച്ചിരുന്നത്.
ഒരു കെട്ടു വിറകിനു ഒരു നാണയം എന്നതായിരുന്നു കണക്ക്. രാവിലെ വിറകു ശേഖരിക്കാന്‍ ഇറങ്ങുന്ന നേരം എന്നും അവരുടെ കൂടെ ഒരു കഴുതയും ഒപ്പം ഉണ്ടാകാറുണ്ട്.
അമ്മൂമ്മയും കൂനനും കൂടി കാട്ടില്‍ നടന്നു വിറകു ശേഖരിച്ചു കൊണ്ടേ ഇരുന്നു. ആഹാരത്തിനായി കൈയില്‍ എന്തെങ്കിലും കരുതും. ചില ദിവസങ്ങളില്‍ വിറകു കെട്ടി വെച്ച് കഴിയുമ്പോള്‍ അത് പൊക്കി എടുക്കാനാവാതെ രണ്ടാളും കൂടി കഴുതയെ കൊണ്ട് വലിപ്പിച്ചാണ് ചന്തയില്‍ കൊണ്ട് പോയിരുന്നത്.
അതേസമയം ആ കാട്ടില്‍ ഒരു വലിയ താമരക്കുളം ഉണ്ടായിരുന്നു. അതില്‍ നിറച്ചും താമരപ്പോക്കള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്നു. എന്നും അതില്‍ കളിച്ചു ആമോദിക്കാന്‍ ഒരു കൂട്ടം വന ദേവതമാര്‍ ആ വഴി വന്നിരുന്നു. ഇവര്‍ എന്നും കൂനനെയും അമ്മൂമ്മ യെയും കാണാറുണ്ടായിരുന്നു. ആദ്യത്തെ കുറെ നാളുകള്‍ ഇവര്‍ അമ്മൂമ്മയെയും മകനെയും വളരെയധികം കഷ്ട്ടപ്പെടുത്തിയിരുന്നു
ചില ദിവസങ്ങളില്‍ കൂനന്‍ ഒറ്റക്കാണ് പോയി വിറകു ശേഖരിച്ചിരുന്നത്. അമ്മൂമ്മക്ക് പ്രായാധിക്യം കാരണം നടക്കന്‍ ഉള്ള ബുദ്ധിമുട്ട് കലശല്‍ ആയിരുന്നു. കൂനന്‍ കാട്ടില്‍ പോകുന്ന ദിവസം മിക്കവാറും അവര്‍ പട്ടിണി തന്നെ. കൂനന്‍ തന്റെ കൂനിനെ ക്കുറിച്ച് ഓര്‍ത്തു എന്നും സങ്കടപ്പെട്ടിരുന്നു. എനിക്ക് നേരെ നില്ക്കാന്‍ ,നടക്കാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ആഗ്രഹിച്ചിരുന്നു. എന്നും ഇത് ഓര്‍ത്തു കൂനന്‍ സങ്കടപ്പെടുമ്പോള്‍ അമ്മൂമ്മ പറയും ഒരുനാള്‍ നിന്റെ കരച്ചില്‍ വന ദേവതമാര്‍ കേള്‍ക്കും എന്ന്.
അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി . ഒരു ദിവസം കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.
കൂനന്‍ വിറകു ശേഖരിക്കാന്‍ ആയി കാറിലേക്ക് കടന്നതും അവന്റെ കൂനു പെട്ടന്ന് മാറി നേരെ നടക്കാം എന്നായി.
കൂനന്‍ അത്ഭുതപ്പെട്ടു പോയി. അവന്‍ സമയം കളയാതെ അന്നതെക്കും അതിന്റെ അടുത്ത ദിവസത്തേക്കും ആവശ്യമായ വിറകു വെട്ടി കൂടി കഴുതയുടെ പുറത്ത് എടുത്തുവെച്ചു സന്തോഷത്തോടെ ചന്തയിലേക്ക് യാത്രയി. പക്ഷെ കാടിന്റെ പുറത്തേക്കു കടന്നതും വീണ്ടും കൂനന്റെ കൂനു വീടും വന്നു.
വീട്ടില്‍ ചെന്ന് അമ്മൂമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മൂമ്മക്കും സന്തോഷമായി. പിറ്റേന്നും ഇങ്ങനെ തന്നെ കാര്യങ്ങള്‍ നടന്നു.
ബുദ്ധിമാനായ കൂനന്‍ പിന്നെയുള്ള ദിവസങ്ങളില്‍ കഴുതക്കൊപ്പം ഒരു ചെറിയ വലിക്കുന്ന വണ്ടി കൂടി കൊണ്ടുപോയി കഴുതയുടെ കഴുത്തില്‍ കെട്ടി അതില്‍ വിറകു കെട്ടുകള്‍ ശേഖരിച്ചു. അപ്പോള്‍ ദിവസം നാലും അഞ്ചും വിരകുകെട്ടുകള്‍ കിട്ടുമായിരുന്നു. ഇങ്ങനെ ദിവസങ്ങള്‍ കഴിയുന്തോറും കൂനന്റെയും അമ്മൂമ്മയുടെയും പട്ടിണി മാറി വന്നു. സുഖമായി ബാക്കിയുള്ള കാലം ജീവിച്ചു.....

Monday, February 8, 2010
കുഞ്ഞന്‍ തവള
പണ്ട് ഒരിടത്ത് ഒരു കുളത്തിന്റെ കരക്ക് ഒരു വല്യ മരം ഉണ്ടായിരുന്നു.
ആ മരത്തിന്റെ ചുറ്റും വളരെയധികം ചെടികളും പുല്ലുകളും നിറഞ്ഞതായിരുന്നു. ഒരു ചെറിയ കാറ്റ് അടിക്കുമ്പോള്‍ ചെടികളുടെ പൂക്കളുടെ മണംഅങ്ങ് ദൂരെ പ്രദേശങ്ങളില്‍ പോലും എത്തുമായിരുന്നു. കുളക്കരയില്‍ മുയലുകളും, പൂമ്പാറ്റകള്‍ അണ്ണാന്‍, എന്നുവേണ്ട എല്ലാ തരത്തിലും ഉള്ള ജീവികള്‍ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചിരുന്നു. അതില്‍ ഒരു തവളയും ഉള്‍പ്പെട്ടിരുന്നു. ആ തവളയുടെ കഥയാണിത്.
കുഞ്ഞന്‍ എന്നായിരുന്നു അവന്റെ പേര്. കുളക്കടവില്‍ താമസിക്കുന്ന ആര്‍ക്കും അറിഞ്ഞുകൂടാ അവര്‍ എവിടെ നിന്ന് എപ്പോള്‍ ആണ് വന്നു അവിടെ താമസം ആകിയത് എന്നൊന്നും അറിഞ്ഞു കൂടായിരുന്നു. കുഞ്ഞന്‍ ഉണ്ടായപ്പോള്‍ തന്നെ അവന്റെ മാതാപിതാക്കള്‍ എവിടെയോ പോയി. പാവം അവന്‍ ഒറ്റക്കാണ് കുട്ടിക്കാലം കഴിച്ചു കൂടിയത്.
അതുകാരണം അവിടെ ഉള്ള എല്ലാവരും അവനെ വളരെ സ്നേഹത്തോടു കൂടി പരിപാലിച്ചിരുന്നു. അവനും എല്ലാവരോടും വളരെ സ്നേഹത്തോടും കരുണയോടും കൂടിയാണ് പെരുമാറിയിരുന്നത്.
അങ്ങിനെ സുഖമായും സന്തോഷത്തോടും കൂടി കുഞ്ഞന്‍ വരന്നു വന്നു.
തണുപ്പുകാലം കഴിഞ്ഞുവസന്ത കാലം തുടങ്ങി.
അപ്പോളേക്കും കുഞ്ഞനും തന്റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ അകെ പേടിച്ചു പോയി. തന്റെ പുതിയ രൂപം കണ്ടു അവന്‍ ഞെട്ടിപ്പോയി. ഇനി ഞാന്‍ എങ്ങിനെ മറ്റുള്ളവരുടെ മുഘത് നോക്കും അവര്‍ എന്നെ എങ്ങിനെ മനസിലാക്കും എന്നിഗനെ ആലോചിച്ചു കുഞ്ഞന്‍ സങ്കടപ്പെട്ടു.
ഇതൊന്നും അല്ലാതെ തന്റെ ശബ്ദവും മാറി പോയി. തുടര്‍ന്ന് അവന്‍ കൂട്ടുകാരുടെ കൂടെ കളിക്കാനും മറ്റും പോകാതെ ഒരിടത്ത് ഒറ്റക്കു ഇരിപ്പായി. ചെടികളുടെ ഇടയില്‍ കയറി ഇരുന്നു അവന്‍ ഇടയ്ക്കു കരയും. ഇത് കണ്ടു കുളത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യം ടിക്കു കുഞ്ഞനോട് മാറ്റത്തിന്റെ കഥ പറഞ്ഞു . കുഞ്ഞന്‍ ആദ്യം വെള്ളത്തില്‍ പതപോലെ പൊങ്ങിക്കിടക്കുന്ന മുട്ടകലയിര്‍ന്നു. അതില്‍നിന്നും കുഞ്ഞന്‍ ഒരു വലുമാക്രി ആയിരൂപപ്പെട്ടു. ആ കുഞ്ഞനില്‍ നിന്നും രൂപമാറ്റം ഉണ്ടായി കുഞ്ഞന്‍ ഇപ്പോള്‍ ഒരു തവള ആയി മാറി. ഇത് പ്രകൃതി നിയമത്തെ കുറിച്ച് ടിക്കു കുഞ്ഞന് വിശദീകരിച്ചു കൊടുത്തു. ഇതില്‍ ഒന്നും തൃപ്തി വരാതെ തന്റെ വികൃത രൂപത്തെ നോക്കി സങ്കടപ്പെട്ടു അവന്‍ വീണ്ടും വെള്ളത്തിലേക്ക് ഓടി ഒളിച്ചു.
ഒരുദിവസം കുളത്തിന്റെ കടവില്‍ ഒരു കൊച്ചു പെണ്‍കുട്ടി വന്നു .അവള്‍ കുഞ്ഞന്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കി പ്പറഞ്ഞു ഇത് നല്ല ശബ്ദം അതൊരു തവള അല്ലെ. നല്ല ഭംഗി അതിനെ കാണാന്‍ . അവള്‍ തന്റെ കൂടുകരെ എല്ലാം വിളിച്ചു കുഞ്ഞനെ കാണിച്ചു കൊടുത്തു.
ഇതോടെ കുഞ്ഞന് തന്റെ രൂപവും ശബ്ദവും മോശമല്ല എന്ന് മനസിലായി. തുടര്‍ന്ന് കുഞ്ഞന്‍ സന്തോഷത്തോടെ ആ കുളത്തില്‍ താമസിച്ചു......

Wednesday, January 27, 2010
നിലാവ്
നിലാ പൂ മഴയില്‍ കുതിര്‍ന്ന
മുല്ല വള്ളി നീ
വിടരാനായി കൊതിച്ചു നിന്‍ മുഖം
ഓരോ മഴയിലും .
എങ്കിലും നീ എന്‍ മനസ്സില്‍
ഒരു പൂവായി വിരിഞ്ഞു .
ഇന്നു നിന്‍ രൂപം എന്നരികിലില്ലെങ്കിലും
നിന്‍ സുഗന്ധം പരക്കും ഈ പൂനിലാവില്‍.
മുല്ല വള്ളി നീ
വിടരാനായി കൊതിച്ചു നിന്‍ മുഖം
ഓരോ മഴയിലും .
എങ്കിലും നീ എന്‍ മനസ്സില്‍
ഒരു പൂവായി വിരിഞ്ഞു .
ഇന്നു നിന്‍ രൂപം എന്നരികിലില്ലെങ്കിലും
നിന്‍ സുഗന്ധം പരക്കും ഈ പൂനിലാവില്‍.
Tuesday, January 26, 2010
ആരു നീ .....
ആരോരും അറിയാതെ
ആരോരും കേള്‍ക്കാതെ
ഞാനൊരു പാട്ടുപാടി
ആ പാട്ടിന്‍ ഈണമായി
ആ പാട്ടിന്‍ താളമായി
നീയെന്‍ മുന്നില്‍ നിന്നു.
നീയെന്‍ കണ്ണനാണോ
നീയെന്‍ രാധയാണോ
എനിക്കറിയില്ല നീ എന്റെ ആരാണ്
എനിക്കു നീ ആരാണ്...
ആരോരും കേള്‍ക്കാതെ
ഞാനൊരു പാട്ടുപാടി
ആ പാട്ടിന്‍ ഈണമായി
ആ പാട്ടിന്‍ താളമായി
നീയെന്‍ മുന്നില്‍ നിന്നു.
നീയെന്‍ കണ്ണനാണോ
നീയെന്‍ രാധയാണോ
എനിക്കറിയില്ല നീ എന്റെ ആരാണ്
എനിക്കു നീ ആരാണ്...
Subscribe to:
Posts (Atom)