Friday, June 4, 2010

മൂന്ന് സഹോരന്മാര്‍

ഒരു വസന്ത കാലത്ത് ഒരു പൂന്തോട്ടത്തില്‍ കിളികളും പൂമ്പാറ്റകളും വണ്ടുകളും എല്ലാം മേളിച്ചു നടന്നിരുന്നു. ഈ kadha മൂന്നു പൂമ്പാറ്റ കളുടെതാണ്.

മൂന്ന് സഹോദരന്‍ മാര്‍. ഒരു വെളുത്ത പൂമ്പാറ്റ ഒരു ചുമന്ന പൂമ്പാറ്റ പിന്നെ ഒരു മഞ്ഞ പൂമ്പാറ്റ . എല്ലാവരും നല്ല ഭംഗിയുള്ള സുന്ദരകുട്ടന്‍ മാര്‍ ആയിരുന്നു കേട്ടോ...പൂമ്പാറ്റകളെ കാണുമ്പൊള്‍ തന്നെ നമ്മുടെ മനസ്സില്‍ ഒരു സന്തോഷം വരില്ലേ അതുപോലെ ഇവര്‍ മൂന്നുപേരും ഒരുമിച്ചു  പറന്നു കളിക്കുന്നത് കാണുമ്പൊള്‍ ആ പൂന്തോട്ടത്തില്‍ എല്ലാവരം ഒരു നിമിഷം നോക്കി നിലക്ക് മായിരുന്നു.


അവര്‍ മൂന്നു പേരും സഹോദരന്‍ മാര്‍ ആയിരുന്നു എങ്കിലും മൂന്ന് പേര്‍ക്കും മൂന്നു പൂക്കളോട് ആയിരുന്നു ഇഷ്ട്ടം. മനുഷ്യരും അങ്ങിനെ തന്നെ ആണല്ലോ.


അങ്ങിനെ ഇരിക്കെ ഒരു ദിവസം ഒരു കൊടുങ്കാറ്റും പേമാരിയും അവിടെ എത്തി. ആരും പ്രതീക്ഷിച്ചിരിക്കാത്ത ഒരു സമയത്ത് ആയതിനാല്‍ ഈ സഹോദരന്‍ മാറും ആ കട്ടിലും മഴയിലും അകപ്പെട്ടു. വീട്ടിലേക്കു എത്തിപ്പെടാന്‍ ആകാത്ത വിധം അവര്‍ നനഞു കുതിര്‍ന്നു. ഒരു വിധത്തില്‍ അവര്‍ വീട്ടില്‍ എത്തി വീട് തുറക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ അത് നഷ്ട്ടപ്പെട്ടു എന്ന് അവര്‍ക്ക് ബോധ്യമായി.


പിന്നെയും കുറെ നേരം അവിടെ നിന്നിട്ടും മഴ യും കാറ്റും ക്കുരയാതെ വന്നപ്പോള്‍ അവര്‍ അടുത്തുള്ള ഒരു ചുമന്ന ടുലിപ് പൂവിന്റെ അടുത്ത എത്തി .അവരെയും കൂടെ ആ പൂവിന്റെ ഇതളുകള്‍ക്കിടയില്‍ ഇരുന്നോട്ടെ എന്ന് ചോദിച്ചു .അപ്പോള്‍ ആ പൂവ് പറഞ്ഞു ചുമലയും മഞ്ഞയും പൂമ്പാറ്റകള്‍ കയറി ഇരുന്നോള് പക്ഷെ വെള്ള പൂമ്പാറ്റയെ കേറ്റില്ല ഇതിനകത്ത് എന്ന് പറന്നു. വെള്ള പൂമ്പാറ്റ ക്ക് ടുലിപ് പൂവിനെ ഇഷ്ട്ടമാല്ലതതിനാല്‍ ആണ് അതിനെ കേറ്റില്ല എന്ന് പറഞ്ഞത്.


തങ്ങളുടെ സഹോദരനെ വഴിയില്‍ ഉപേക്ഷിക്കാന്‍ മറ്റു രണ്ടു പേരും തയാറായില്ല. അവര്‍ അവിടെ നിന്നും ഒരു ലില്ലി പൂവിന്റെ അടുതെത്തി. അവള്‍ പറഞ്ഞു വെള്ള പൂമ്പാറ്റയെ എന്റെ പൂവിതളിനുള്ളില്‍ കയറ്റാം എന്ന് സമ്മതിച്ചു .പക്ഷെ ബാക്കി രണ്ടാളും വേറെ സ്ഥലം കണ്ടു പിടിക്കേണ്ടി വരും. അപ്പോള്‍ വെള്ള പൂമ്പാറ്റ പറഞ്ഞു ഞങള്‍ മൂന്നു പേര്‍ക്കും കൂടെ കയറി ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലത്തെ ഞങള്‍ പോയി ഇരിക്കു. അല്ലാതെ ആര്‍ക്കും ഒറ്റയ്ക്ക് ഇരിക്കാന്‍ സ്ഥലം വേണ്ട എന്ന്. അങ്ങിനെ പാവങ്ങള്‍ വീണ്ടും മഴയില്‍ നനഞു കുതിര്‍ന്നു.


ഇത് കണ്ടു കൊണ്ട് മുകളില്‍ സൂര്യന്‍ ഇരിപ്പുണ്ടായിരുന്നു. മൂന്ന് സഹോദരന്‍ മാരുടെയും സ്നേഹം കണ്ടു കൊണ്ട് സൂര്യന്‍ മഴയെ ഓടിച്ചുവിട്ടു പതുക്കെ മേഘത്തിനുള്ളില്‍ നിന്നും പുറത്തു വന്നു. മഴപോയി വെയില്‍ വന്നു തുടങ്ങിയപ്പോള്‍ പൂമ്പാറ്റകള്‍ ചിറകുകള്‍ തോര്‍ത്തി എടുത്തു വീണ്ടും ആ പൂന്തോട്ടത്തില്‍ സന്തോഷത്തോടെ പാറി കളിച്ചു.
story published at:
http://paadheyam.com/masika/?p=239