എവിടേയോ വായിച്ചു മറന്ന ഒരു ഗുണ പാഠ കഥയാണിത്.
പണ്ടൊരു നാട്ടില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛന്‍ മഹാ ബുദ്ധിമാനും മകന്‍ മഹാ ദേഷ്യക്കാരനും. തോടുന്നതിനും പിടിക്കുന്നതിനും മകന്‍ ദേഷ്യപ്പെടുംയിരുന്നു. കൂടു കാരുടെ കൂടെ കൂടുമ്പോള്‍ മകന്റെ ദേഷ്യപ്പാടിന്റെ കഥകള്‍ ദിവസവും അച്ഛന്‍ അറിഞ്ഞിരുന്നു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ മകന്‍ ദേഷ്യം വന്നു വീട്ടില്‍ ഇരിക്കുന്ന സാധനഗല്‍ എല്ലാം തള്ളി പൊട്ടിച്ചു കളഞ്ഞു. ഉടനടി അച്ഛന്‍ മകന്റെ കൈയിലേക്ക് ഒരു കൂട് ആണിയും ഒരു ചുറ്റികയും എടുത്തു കൊടുത്തു. എനിട്ട് പറഞ്ഞു ഇനി ദേഷ്യം വരുമ്പോള്‍ ഒക്കെ നീ ഈ അണികള്‍ മുറ്റത്തുള്ള വെളിയില്‍ അടിക്കണം എന്ന്.
അച്ഛന്‍ പറഞ്ഞപോലെ മകന്‍ ദേഷ്യം വന്നപ്പോള്‍ ഒക്കെ ഓരോ അണിയും വേലിയില്‍ അടിച്ചു തുടങ്ങി. അങ്ങിനെ ഒരുദിവസം ആണ്ച്ചും ആറും ഏഴും അണികള്‍ ആ വേലിയില്‍ തറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളില്‍ മകന്‍ ആ വേലി ക്കടുത്തു കൂടെ പോകുമ്പോള്‍ വേലിയില്‍ തറച്ചിരിക്കുന്ന ആണികള്‍ കണ്ടപ്പോള്‍ ഇത്ര അധികം ദേഷ്യം തനിക്കു ഉണ്ടായിരുന്നോ എന്ന് മകന് തോന്നി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരമാവധി ആരുമായും ദേഷ്യപ്പെടാതിരിക്കാന്‍ മകന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
കുറച്ചു ദിവസത്തിനുള്ളില്‍ മകനില്‍ ഉണ്ടായ മാറ്റം അച്ഛന്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ മകന്‍ വളരെ ശാന്തന്‍ ആയതില്‍ അച്ഛന്‍ സന്തോഷിച്ചു. പിറ്റേ ദിവസം ചുറ്റികയും ബാക്കിയുള്ള അണിയും മകന്‍ തിരികെ അച്ഛനെ ഏല്‍പ്പിച്ചു. ഇനി മുതല്‍ എന്റെ ദേഷ്യത്തെ നിയതന്ത്രിക്കാന്‍ ഈ ചുറ്റികയുടെയും ആണിയുടെയും ആവശ്യം ഇല്ല എന്ന് പറഞ്ഞു. അച്ഛന്‍ മകനെ അഭിനന്ദി ച്ചിട്ട് ചുറ്റിക തിരികെ നല്‍കി എന്നിട് പറഞ്ഞു .ഇനി വേലിയില്‍ തറച്ചിരിക്കുന്ന ആണികള്‍ വലിച്ചൂരി എടുക്കാന്‍. ഇത് കേട്ടപ്പോള്‍ മകന്‍ ദേഷ്യപ്പെടും എന്ന് കരുതിയ അച്ഛന് തെറ്റി. മകന്‍ ശാന്തന്‍ ആയി അന്ന് മുഴുവനും അവിടെ നിന്നു അവെളിയില്‍ നിന്നു ആണികള്‍ എല്ലാം വലിച്ചു ഊരി എടുത്തു.....
No comments:
Post a Comment