Saturday, May 15, 2010

പന്ത്രണ്ടു രാജകുമാരിമാര്‍


ഒരു രാജ്യത്ത് ഒരു രാജാവിന്‌ പന്ത്രണ്ടു രാജകുമാരിമാര്‍ ഉണ്ടായിരുന്നു. പന്ത്രണ്ടു പേരും വളരെ സുന്ദരികളും ബുദ്ധി ശാലികളും ആയിരുന്നു, 
അവരുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയതിനാല്‍ രാജാവും പരിചാരകരും അവരെ വളരെ സ്നേഹത്തോടെ ആണ് വളര്‍ത്തിയത്. രാജകുമാരിമാര്‍ വളര്‍ന്നു കൌമാരപ്രായത്തില്‍ എത്തി.


പന്ത്രണ്ടു രാജകുമാരിമാരും ഒരു മുറിയില്‍ പന്ത്രണ്ടു കട്ടിലുകളില്‍ ആയാണ് ഉറങ്ങിയിരുന്നത്. ഉറങ്ങാന്‍ സമയമാകുമ്പോള്‍ അവരെ മുറിയില്‍ കിടത്തി കതകു പുറത്തു നിന്നും പൂട്ടി ഇടാര്‍ ആണ് പതിവ് . രാവിലെ നോക്കുമ്പോള്‍ അവരുടെ ചെരിപ്പുകള്‍ എല്ലാം വളരെ മുഷിഞ്ഞു ആണ് .നൃത്തം ചെയുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളും സുഷിരങ്ങളും ചെരിപ്പില്‍ കണ്ടിരുന്നു. ഇത് പരിചാരകര്‍ രാജാവിനെ അറിയിച്ചു. മക്കള്‍ ഉറങ്ങാന്‍ അറയില്‍ കേറിക്കഴിയുംപോള്‍ രാജാവ് പരിചാരകരെ നിയോഗിച്ചു അവര്‍ എന്താണ് ചെയുന്നത് എന്നറിയാന്‍. പക്ഷെ ആര്‍ക്കും കുമാരിമ്മാര്‍ പുറത്തു പോകുന്നത് കാണാന്‍ സാധിച്ചില്ല. 


ഇത് പതിവായപ്പോള്‍ രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു. 
രാജകുമാരിമാര്‍ രാത്രിയിലെവിടെ പോകുന്നുവെന്ന് കണ്ടു പിടിക്കുന്നവര്‍ക്ക് വിലപിടിച്ച സമ്മാനവും അവര്‍ പറയുന്ന രാജകുമാരിയെ വിവാഹവും ചയ്തു കൊടുക്കും എന്നതായിരുന്നു. മൂന്നു ദിവസത്തെ സമയം ആണ് ഒര്ള്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്നത്. ആ സമയത്തിനുള്ളില്‍ കണ്ടുപിടിക്കാന്‍ കഴിയാതെ പരാജയപ്പെട്ടാല്‍ അയാളെ കഴുവില്‍ ഏറ്റുമെന്നും വിളംബരം പുറപ്പെടുവിച്ചു.
അങ്ങിനെ പല ബുദ്ധി ശാലികളും വീരന്മാരും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എത്തി മൂന്നു ദിവസത്തിനുള്ളില്‍ ജീവനും പോയി.
അങ്ങിനെ ഇരിക്കെ ഒരുദിവസം ദൂരെ ദേശത്ത് നിന്നും ഒരു രാജകുമാരന്‍ രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കാനും കുമാരിമാരില്‍ ഒരാളെ വിവാഹം കഴിക്കാനും ഉള്ള തയ്യാറെടുപ്പില്‍ വന്നു.
രാജാവ് വളരെ സന്തോഷത്തോടെ കുമാരനെ സ്വീകരിച്ചു. കുമാരിമാരുടെ അറ ക്ക്  പുറത്തുള്ള മറ്റൊരു അറ കുമാരനായി തയ്യാറാക്കി. കുമാരന്‍ രഹസ്യങ്ങള്‍ അറിയാനായി രണ്ടു അറ യുടെയും  ഇടയില്‍ ഒരു കസേരയില്‍ ആണ് ഇരിക്കാനും കിടക്കാനും ഉള്ള സ്ഥലം കണ്ടെത്തിയത്. എന്നും കുമാരിമാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് രാജാകുമാരന്റെ അടുതെത്തി കുഷലന്വേശങ്ങള്‍ നടത്തിയിരുന്നു. അവര്‍ പോകാറാ കുംപോളെക്ക് കുമാരന്‍ ഉറക്കമാകുകയും ചെയ്യും. ഇങ്ങനെ ആ മൂന്നു ദിവസവും കടന്നു പോയി. അങ്ങിനെ മൂന്നാമത്തെ ദിവസം കഴിഞ്ഞപ്പോളെക്കും കുമാരന്റെയും തല പോയി.


ഇങ്ങനെ മാസങ്ങള്‍ കടന്നു പോയി.


ഒരു മധ്യവയസ്ക്കാനും യുദ്ധത്തില്‍ പരിക്കേറ്റു മുറിവുകള്‍ ഉള്ള  ഒരു പട്ടാള ക്കാരന്‍ ആ രാജ്യത്ത് വന്നു കൂടി. താമസിക്കാന്‍ സ്ഥലം അന്വേഷിച്ചു നടക്കുമ്പോള്‍ വൃദ്ധ യായ ഒരു സ്ത്രീയെ കാണാന്‍ ഇടയായി. അവര്‍ ചോദിച്ചു നിങള്‍ എവിടെ പോകുന്നു? ആരെ കാണാന്‍ ആണ് ഈ വഴി വന്നത് എന്നൊക്കെ. പട്ടാളക്കാരന്‍ പറഞ്ഞു എനിക്ക് ഇനി ജോലി ഒന്നും ചെയ്യാന്‍ ആവതില്ല. അത് കൊണ്ട് ഇനിയുള്ള കാലം ഇവിടെ താമസിക്കാന്‍ ആണ് വന്നത് എന്ന് പറഞ്ഞു. അപ്പോള്‍ വൃദ്ധ  ചോദിച്ചു രാജാ കൊട്ടാരത്തില്‍ എന്തൊക്കയോ സംഭാവിക്കുന്നുടല്ലോ അതെന്താണ് എന്ന്. അപ്പോള്‍ വൃദ്ധ പറഞ്ഞു എളുപ്പത്തില്‍ രാജകുമാരിയെ വിവാഹം ചെയ്യാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കാം എന്ന്.

വൃദ്ധ കുറഞ്ഞ ദിവസത്തിനുള്ളില്‍ പട്ടാളക്കരനോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. കുമാരിമാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തരുന്ന വീഞ്ഞ് വാങ്ങി കുടിക്കരുത് എന്നതായിരുന്നു ആദ്യത്തെ ഉപദേശം. തുടര്‍ന്ന് അദ്രിശന്‍ ( want to correct the word) ആകാനുള്ള വിദ്യയും ഉപദേശിച്ചു പട്ടാളക്കാരനെ കൊട്ടാരത്തിലേക്ക് യാത്ര ആക്കി.


അവിടെ ചെന്നു രാജാവിനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു തനിക്കൊരു അവസരം തരണമെന്ന് അപേക്ഷിച്ചു. അങ്ങിനെ മൂന്നു ദിവസത്തെ സമയം അനുവദിച്ചു .
രാത്രി കുമാരിമാരുടെ അറക്ക് മുന്നിലുള്ള മഞ്ചത്തില്‍ ശയിക്കാന്‍ കിടന്ന പട്ടാളക്കാരനെ കാണാന്‍ കുമാരിമാര്‍ എത്തി. അവസാനം പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വീഞ്ഞും നല്‍കി. വീഞ്ഞിന്റെ ഒരു തുള്ളിപോലും കുടിക്കാതെ സൂത്രത്തില്‍ പട്ടാളക്കാരന്‍ അത് കളഞ്ഞു. കുറച്ചു കഴിഞ്ഞു കുമാരിമാര്‍ നോക്കിയപ്പോള്‍ പട്ടാളക്കാരന്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അതേസമയം അയാള്‍ കള്ള ഉറക്കം നടിച്ചു കിടക്കുകയായിരുന്നു.
കുമാരിമാരുടെ അറക്കുള്ളില്‍ അപ്പോള്‍ നല്ല വസ്ത്ര ങ്ങള്‍ ധരിച്ചു കുമാരിമാര്‍ ഒരുങ്ങി ഇരുന്നു. മൂത്ത രാജാ കുമാരിയുടെ കട്ടില്‍ മേല്‍പ്പോട്ടു ഉയര്‍ത്തിയപ്പോള്‍ ഒരു രഹസ്യ വാതില്‍ തുറന്നു വന്നു. അതിനുള്ളിലൂടെ അവര്‍ പതുക്കെ പടികള്‍  ഇറങ്ങാന്‍ തുടങ്ങി.
കുമാരിമാരുടെ സംസാരം ഒളിഞ്ഞു നിന്ന് കേട്ട പട്ടാളക്കാരന്‍ അദ്രിശ്യനായി അവരുടെ കൂടെ പടികള്‍ ഇറങ്ങി തുടങ്ങി.
നമ്മള്‍ ചെയുന്നത് തെറ്റാണു എന്നും ഇങ്ങനെ എന്നും അച്ഛനെ പറ്റിക്കാന്‍ നമുക്ക് പാടില്ല എന്നും ഇളയ രാജാ കുമാരി മൂത്ത കുമാരിയോടു പറഞ്ഞു. ഇന്ന് നമ്മള്‍ പിടിക്ക പ്പെടും എന്ന് പറഞ്ഞപ്പോള്‍ ആ കുമാരിക്ക് ധൈര്യം കൊടുത്തു കൂടെ കൂട്ടി  മറ്റുള്ളവര്‍.
കുമാരിമാരില്‍ ഇളയ കുമാരി അലപം പേടിച്ചു പേടിച്ചാണ് ചേച്ചിമാരുടെ കൂടെ കൂടിയിരുന്നത്. ഇളയ കുമാരി പേടിച്ചു പേടിച്ചു പടികള്‍ ഇറങ്ങിയപ്പോള്‍ അവരുടെ വസ്ത്രത്തില്‍ ആരോ പിടിച്ചു വലിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു ആരും പിടിക്കുനില്ല വസ്ത്രം ഒരു ആണിയില്‍ ഉടക്കിയതാണ് എന്ന്.
അവര്‍ പടികള്‍ ഇറങ്ങി വിശാലമായ ഒരു പൂന്തോപ്പില്‍ എത്തി. അവിടെ ഉള്ള മരങ്ങളുടെ ഇലകള്‍ സ്വര്‍ണ്ണ നിറത്തില്‍ ഉള്ളവ ആയിരുന്നു. ഇത് കണ്ടപ്പോള്‍ പട്ടാളക്കാരന് അതിശയം തോന്നി. തെളിവിനായി ഒരു മരച്ചില്ലയുടെ ഒരു ചെറിയ കമ്പ് ഒടിച്ചെടുത്തു. പിന്നെയും മുന്നോട്ടു നീങ്ങിയപ്പോള്‍ അതിലും മനോഹരമായ മറ്റൊരു പൂന്തോട്ടം .അവിടെയും മരങ്ങള്‍ പള പള എന്ന് തിളങ്ങി നിന്നിരുന്നു. അവിടെ നിന്നും കുറച്ചു സാധനങ്ങള്‍ അയാള്‍ എടുത്തു. പിന്നെയും മുന്നോട്ടു നീഗിയപ്പോള്‍ അവിടെ പന്ത്രണ്ടു വള്ളങ്ങളില്‍ ആയി പന്ത്രണ്ടു രാജകുമാരന്മാര്‍ ഇവരെയും കാത്തു ഇരിപ്പുണ്ടായിരുന്നു. അവര്‍ പന്ത്രണ്ടുപേരും ഓരോ വള്ളത്തില്‍ കയറി തുഴഞ്ഞു തുടങ്ങി. അപ്പോള്‍ ഇളയ കുമാരി കയറിയ വള്ളത്തില്‍ പട്ടാളക്കാരനും കയറി. എല്ലാ ദിവസത്തെ പോലെ വേഗത്തില്‍ തുഴയാന്‍ കുമാരന്‌ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ചൂട് കാരണം ആണ് എന്ന് പറഞ്ഞു കുമാരി വിഷയം മാറ്റി. അവര്‍ തുഴഞ്ഞു ഒരു കൊട്ടാരത്തില്‍ എത്തി. അവിടെ അവര്‍ എല്ലാരും നേരം വെളുക്കുന്നത്‌ വരെ നൃത്തം ചെയ്തു.
തുടര്‍ന്ന് അവര്‍ കൊട്ടാരത്തില്‍ എത്തി. അദ്രിശ്യനായ പട്ടാളക്കാരന്‍ വേഗത്തില്‍ രൂപം മാറി ചെന്ന് കൂര്‍ക്കം വലിച്ചു ഉറക്കം നടിച്ചു കിടന്നു.
രണ്ടാമത്തെ ദിവസവും ഇത് തുടര്‍ന്നു. മൂന്നാമത്തെ ദിവസം രാജാവിന്റെ മുന്നില്‍ ഹജരയപ്പോള്‍ വിശദമായി തെളിവ് സഹിതം പട്ടാളക്കാരന്‍ രാജാവിനെ വിവരങ്ങള്‍ ധരിപ്പിച്ചു.


കുമാരിമാരെ വിളിച്ചു വരുത്തി കേട്ടതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ എല്ലാം സത്യം ആണെന്ന് അവര്‍ പറഞ്ഞു.


രാജാവ് പട്ടാളക്കാരനെ അനുമോദിച്ചു. ഇതു മകളെ ആണ് വിവാഹം കഴിച്ചു തരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ഞാന്‍ ചെറുപ്പക്കരനല്ല അതുകൊണ്ട് മൂത്ത കുമാരി മതി ഏന് പറഞ്ഞു. അന്ന് തന്നെ രാജാവ്‌ അവരുടെ വിവാഹം നടത്തി കൊടുത്തു . അങ്ങിനെ ആ പട്ടാളക്കാരന്‍ ആ രാജ്യത്തെ അനതരാവകാശി ആയി.
http://paadheyam.com/masika/?p=26