Saturday, January 22, 2011

സുന്ദരന്‍ താറാവ്

ഒരു നദിയുടെ കരയില്‍  സുന്ദരിയായ ഒരു താറാവ് ഉണ്ടായിരുന്നു. കുറച്ചു ഇണക്ക പുല്ലുകളും ചുള്ളികമ്പുകളും കൂടെ ചേര്‍ത്തുവെച്ചു ഉണ്ടാക്കിയ ഒരു കൂട്ടില്‍ അവള്‍ മുട്ട വിരിയനായി അട ഇരിക്കുകയായിരുന്നു. ഓരോ ദിവസം കഴിയും തോറും മുട്ടകള്‍ ഇന്ന് വിരിയും ഇന്ന് വിരിയും എന്ന് കാത്തു കാത്തു അവള്‍ ഇരുന്നു . അവസാനം ആ ദിവസം വന്നെത്തി. മുട്ടകള്‍ ഓരോന്നായി വിരിഞ്ഞു താറാവ് കുഞ്ഞുങ്ങള്‍ ഓരോന്നായി പുറത്തു വന്നു. 
കീയോ  കീയോ എന്ന് കരഞ്ഞു  കൊണ്ട് അവര്‍ പുതിയ ലോകത്തിലേക്ക്‌ വീണു. ഒരു മുട്ട മാത്രം വിരിയാതെ ബാക്കി  എല്ലാം വിരിഞ്ഞു. ആ മുട്ട ആയിരുന്നു ഉണ്ടായിരുന്നതില്‍ ഏറ്റവും  വലിയ മുട്ട.   
അമ്മ താറാവ് കുറച്ചു നേരം കൂടി ആ മുട്ടയ്ക്ക് മുകളില്‍ ഇരുന്നു ചൂട് കൊടുത്തു. അവസാനം ആ മുട്ടയും വിരിയാന്‍ തുടങ്ങി. അതാ ആ മുട്ടയില്‍ നിന്നും താറാവ് കുഞ്ഞു പുറത്തു വന്നു. അമ്മ സങ്കടത്തോടെ അതിനെ   നോക്കി പറഞ്ഞു നിന്നെ കാണാന്‍ ഒരു ഭംഗിയും ഇല്ല എന്ന്. 
അടുത്ത ദിവസം നല്ല ചൂടുള്ള ദിവസം ആയിരുന്നു. മക്കളെ എല്ലാം കൂടെ വിളിച്ചു അമ്മ താറാവ് ഒന്ന് നീന്തി കളിക്കാനായി   ആയി നദിയിലേക്ക് ഇറങ്ങി .അമ്മ വെള്ളത്തിലേക്ക്‌ ചാടിയത്തിനു  പിന്നാലെ മക്കള്‍ ഓരോരുത്തരായി അമ്മയുടെ പിന്നാലെ ഇറങ്ങി. അവിടെ നിന്നും നീന്തലും കഴിഞ്ഞു അമ്മയും മക്കളും  കൂടെ   കൃഷി സ്ഥലത്തേക്കിറങ്ങി. 
" എന്റെ കൂടെ നിന്നോടെ. അല്ലേല്‍ ആ പൂച്ച വന്നു പിടിച്ചോണ്ട് പോകും " അമ്മ മക്കളോട് പറഞ്ഞു .
അങ്ങിനെ അവര്‍ അവിടെ മറ്റുള്ള മൃഗങ്ങളുടെ കൂടെ കഴിഞ്ഞു പോന്നു. സുന്ദരനല്ലാത്ത താറാവിന്‍ കുഞ്ഞിനെ നമുക്ക് സുന്ദരന്‍ എന്ന് പേരിട്ടു വിളിക്കാം. അപ്പോള്‍ സുന്ദരന്‍ മാത്രം അവിടെ സന്തോഷം ഇല്ലാതെ കഴിഞ്ഞു കൂടി. കാരണം മറ്റുള്ളവര്‍ എല്ലാം കാണാന്‍ നല്ല ഭംഗിയുള്ളവര്‍ ആയിരുന്നു. അമ്മക്ക് അവരെയാണ് കാര്യവും. അപ്പോള്‍ പിന്നെ എങ്ങിനെ സുന്ദരന്‍ സന്തോഷപ്പെടും. പോരാത്തതിനു മറ്റുള്ള സഹോദരി സഹോദരന്‍ മാര്‍ സുന്ദരനെ കൊത്തി ഓടിക്കുകയും    അവനെ  എപ്പോളും  കളിയാക്കുകയും  ചെയ്തിരുന്നു .  
അതുകാരണം   അവന്‌ എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു.അതിനും ഒരു ദിവസം വന്നു. സുന്ദരന്‍  ഒളിച്ചോടി. കുള ക്കോഴികള്‍ താമസിക്കുന്ന കുളത്തിന്റെ അടുത്ത് എത്തുന്നിടം വരെ അവന്‍ ആ ഓട്ടം തുടര്‍ന്നു.രണ്ട് ദിവസം അവിടെ താമസിച്ചപ്പോള്‍  അവന്‍ ക്ഷീണിച്ചു അവശനായി . അപ്പോള്‍ കുളക്കോഴികള്‍ വന്നു അവനെ നിരീക്ഷിച്ചു .
പഴയപോലെ തന്നെ അവരും അവനെ പരിഹസിച്ചു. നിന്നെ കാണാന്‍ ഒരു ഭംഗിയും ഇല്ല എന്ന് അവര്‍ പറഞ്ഞു. അവിടെ നിന്നും അവന്‍ ഓടി. ഓടി ഓടി അവന്‍ തളര്‍ന്നു. തണുത്ത കാറ്റും അവനെ കൂടുതല്‍ തളര്‍ത്തി കളഞ്ഞു. 
ആ രാത്രി കഴിയാന്‍ അവന്‍ ഒരു സ്ഥലം നോക്കി നടന്നു. അപ്പോളാണ് ഒരു ചെറിയ വീട്  അവന്‍ കണ്ടത്, വാതിലിന്റെ    ഇടക്കുണ്ടായിരുന്ന ഒരു വിടവില്‍ ക്കൂടെ  അവന്‍ അകത്തുകയറി ചൂടുള്ള ഒരു സ്ഥലത്ത്  കയറി ഇരിപ്പായി.  ആ വീട്ടില്‍  വയസ്സായ ഒരു സ്ത്രീയും ഒരു പൂച്ചയും ഒരു കോഴിയും ആയിരുന്നു താമസക്കാര്‍  . 
വയസ്സായ സ്ത്രീ അവനോടു പറഞ്ഞു നീ എനിക്കു മുട്ട തരികയാണെങ്കില്‍ നിനക്ക് ഇവിടെ കഴിയാം അല്ലേല്‍ നീ മറ്റു എങ്ങോട്ടെങ്കിലും പൊക്കോളാന്‍ .അവനറിയാം തനിക്കു മുട്ട ഇടാനുള്ള കഴിവില്ല എന്ന്. അപ്പോള്‍ പൂച്ച അവനോടു ചോദിച്ചു  നിനക്ക് കുറുകാന്‍ ( പൂച്ച കുരുകുന്നതുപോലെ ) പറ്റുമോ എന്ന്. അവന്‍ പറഞ്ഞു പറ്റില്ല എന്ന്. അപ്പോള്‍ നിന്നെ ഇവിടെ ഞാഗള്‍ക്ക് ആവശ്യം ഇല്ല നീ മറ്റെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളു എന്ന് പൂച്ച പറഞ്ഞു. 
സങ്കടത്തോടെ അവന്‍ അവിടെ നിനിന്നും ഇറങ്ങിപ്പോയി. നദിക്കരയില്‍ കുറ്റിക്കാട്ടില്‍ താമസം തുടങ്ങി. 
അങ്ങിനെ ദിവസങ്ങള്‍ കഴിഞ്ഞു. തണുപ്പ് തുടങ്ങി .
ഒരു ദിവസം ആ നദിക്കരയില്‍ കുറച്ചു അരയന്നങ്ങള്‍  വന്നു. അവര്‍ കൂട്ടത്തോടെ പറക്കുന്നത് കണ്ടു അവന്‍ മനസ്സില്‍  ആഗ്രഹിച്ചു എനിക്കും അങ്ങിനെ പറക്കാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന്. 
തണുപ്പിന്റെ കാടിന്യം ദിനം പ്രതി വര്‍ധിച്ചു വന്നു. മഞ്ഞു പെയ്തു കൊണ്ടേ ഇരുന്നു. ഒരു ദിവസം അവന്‍ ക്ഷീണിതനായി മഞ്ഞിറെ പുറത്തിരുന്നു ഉറങ്ങി പോയി.ആ വഴിയെ വന്ന ഒരു കര്‍ഷകന്‍ അവനെ കണ്ടു. അയാള്‍ അവനെ എടുത്തു കൊണ്ട് വീട്ടില്‍ പോയി. അയാളുടെ മക്കള്‍ക്ക്‌ അവനെ ഇഷ്ട്ടപെട്ടു. അവര്‍ അവന്റെ കൂടെ കളിച്ചു. 
ആദ്യം അവന്‌ പേടി ആയിരുന്നു. പിന്നീടു അവന്റെ പേടി മാറി അവന്‍ ആ വീടിലെ ഒരു അംഗം ആയി അവിടെ താമസം തുടങ്ങി.






No comments:

Post a Comment