Friday, December 17, 2010

ദേഷ്യം

 എവിടേയോ വായിച്ചു മറന്ന ഒരു ഗുണ പാഠ കഥയാണിത്.
പണ്ടൊരു നാട്ടില്‍ ഒരു  അച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛന്‍ മഹാ ബുദ്ധിമാനും മകന്‍ മഹാ ദേഷ്യക്കാരനും. തോടുന്നതിനും പിടിക്കുന്നതിനും മകന്‍ ദേഷ്യപ്പെടുംയിരുന്നു. കൂടു കാരുടെ കൂടെ കൂടുമ്പോള്‍ മകന്റെ ദേഷ്യപ്പാടിന്റെ കഥകള്‍ ദിവസവും അച്ഛന്‍ അറിഞ്ഞിരുന്നു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ മകന്‍ ദേഷ്യം വന്നു വീട്ടില്‍ ഇരിക്കുന്ന സാധനഗല്‍ എല്ലാം തള്ളി പൊട്ടിച്ചു കളഞ്ഞു. ഉടനടി അച്ഛന്‍ മകന്റെ കൈയിലേക്ക്‌ ഒരു കൂട് ആണിയും ഒരു ചുറ്റികയും എടുത്തു കൊടുത്തു. എനിട്ട്‌ പറഞ്ഞു ഇനി ദേഷ്യം വരുമ്പോള്‍ ഒക്കെ നീ ഈ അണികള്‍ മുറ്റത്തുള്ള വെളിയില്‍ അടിക്കണം എന്ന്.

അച്ഛന്‍ പറഞ്ഞപോലെ മകന്‍ ദേഷ്യം വന്നപ്പോള്‍ ഒക്കെ ഓരോ അണിയും വേലിയില്‍ അടിച്ചു തുടങ്ങി. അങ്ങിനെ ഒരുദിവസം ആണ്ച്ചും ആറും ഏഴും അണികള്‍ ആ വേലിയില്‍ തറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളില്‍ മകന്‍ ആ വേലി ക്കടുത്തു   കൂടെ പോകുമ്പോള്‍  വേലിയില്‍  തറച്ചിരിക്കുന്ന ആണികള്‍ കണ്ടപ്പോള്‍  ഇത്ര അധികം ദേഷ്യം തനിക്കു ഉണ്ടായിരുന്നോ എന്ന് മകന് തോന്നി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരമാവധി ആരുമായും ദേഷ്യപ്പെടാതിരിക്കാന്‍ മകന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
കുറച്ചു ദിവസത്തിനുള്ളില്‍ മകനില്‍ ഉണ്ടായ മാറ്റം അച്ഛന്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ മകന്‍ വളരെ ശാന്തന്‍ ആയതില്‍ അച്ഛന്‍ സന്തോഷിച്ചു. പിറ്റേ ദിവസം ചുറ്റികയും ബാക്കിയുള്ള അണിയും മകന്‍ തിരികെ അച്ഛനെ ഏല്‍പ്പിച്ചു. ഇനി മുതല്‍ എന്റെ ദേഷ്യത്തെ നിയതന്ത്രിക്കാന്‍ ഈ ചുറ്റികയുടെയും ആണിയുടെയും ആവശ്യം ഇല്ല എന്ന് പറഞ്ഞു. അച്ഛന്‍ മകനെ അഭിനന്ദി ച്ചിട്ട് ചുറ്റിക തിരികെ നല്‍കി എന്നിട് പറഞ്ഞു .ഇനി വേലിയില്‍ തറച്ചിരിക്കുന്ന ആണികള്‍ വലിച്ചൂരി എടുക്കാന്‍. ഇത് കേട്ടപ്പോള്‍ മകന്‍ ദേഷ്യപ്പെടും എന്ന് കരുതിയ അച്ഛന് തെറ്റി. മകന്‍ ശാന്തന്‍ ആയി അന്ന് മുഴുവനും അവിടെ നിന്നു അവെളിയില്‍ നിന്നു ആണികള്‍ എല്ലാം വലിച്ചു ഊരി എടുത്തു.....

ദാനം

ഒരിക്കല്‍ നലുകൂട്ടുകാര്‍ കൂടി ഒരു ഊഹ കച്ചവടം നടത്തി ധനികരായി തീര്‍ന്നു. അവര്‍ നാലുപേരും പല പല കച്ച വടങ്ങളില്‍ നിന്നും ലഭംകിട്ടുന്നതിനു അനുസരിച്ച് പിശുക്കന്‍ മാറും അറുത കൈക്ക് ഉപ്പു തെക്കതവരും ആയി തീര്‍ന്നു. വലിയ വലിയ ഭാവങ്ങളില്‍ നിന്നും കല്യാണം കഴിച്ചു വീണ്ടും ധനികരായി. അതെങ്ങിനെ 


.ഒരിക്കല്‍ ധനികര്‍ ആയവര്‍ പിന്നെയും ധനികര്‍ ആകുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും അല്ലെ. പണം വന്നു കുമിഞ്ഞു കൂടി എന്ന് വേണം പറയാന്‍. കച്ചവടങ്ങള്‍ക്ക് പുറമേ വലിയ മാളിക, സ്വര്‍ണ്ണം, കാലികള്‍, ആന, കുതിര , വീട് ജോലിക്കാര്‍, തോട്ട പണിക്കാര്‍ എന്നിങ്ങനെ അനേകം ആള്‍ക്കാര്‍ ജോലിക്കുണ്ടായിരുന്നു. മണിമാളികകള്‍ ഒന്നിന് പുറകെ മറ്റൊന്ന് എന്നാ 
തരത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു
.
ജോജി , മുരുകന്‍, ധനു, ബന്ധു എന്നായിരുന്നു ഈ ചങ്ങാതി മാരുടെ പേരുകള്‍. ഇതില്‍ ധനുവിന് ഒഴികെ ആര്‍ക്കും അച്ഛനും അമ്മയും ജീവിചിരുപ്പുണ്ടയിരുന്നില്ല. ധനുവിന്റെ അച്ഛനും അമ്മയും മകന്റെ ഉയര്‍ച്ചയില്‍ വളരെ സന്തുഷ്ട്ടരയിരുന്നു. ഇതില്‍ അവര്‍ എന്നും ദൈവത്തിനു നന്ദി പറയുകയും ചെയ്തിരുന്നു. ദാന ധര്‍മ്മങ്ങളും സഹായത്തിനു വരുന്നവരെ സഹായിക്കുകയും ചെയ്തിരുന്നു.

 ഇതില്‍ ധനുവും സന്തുഷ്ട്ടന്‍ ആയിരുന്നു. പിശുക്കന്‍ ആയിരുന്നെകിലും അച്ഛന്‍ അമ്മ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ ധനുവിന് ആകുമായിരുന്നില്ല.
അടുത്തത് മുരുകന്‍, മുരുകന്‍ എന്ന പേരുപോലെ തന്നെ ആള്‍ ഒരു മുരുക ഭക്തന്‍ ആയിരുന്നു. മാസംതോറും പളനിയില്‍ പോയി മുരുകനെ കണ്ടു വണങ്ങുന്ന ഒരു പതിവ് മുരുകനുണ്ട്. പോകുമ്പോള്‍ കൂട്ടിനു ഒരു പരിചാരക വൃന്തം തന്നെ മുരുകന്റെ കൂടെ കാണും. ജോലിക്കാര്‍ പല തരത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരും വേണ്ട വിധത്തില്‍ ഒരു ഉപകാരവും മുരുകന്‍ ചെയ്തിരുന്നില്ല. മുരുകന്റെ ഭാര്യ സുലേഖ  കുലീനയും സുമുഖയും സത്സ്വഭാവിയും മറ്റുള്ളവര്‍ക്ക് പ്രിയമുള്ളവളും ആണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ല എന്ന ഒരു ദുഃഖം  ആ സ്ത്രീയില്‍ പ്രകടമായി കാണാന്‍ സാധിക്കുന്നുടയിരുന്നു. അങ്ങിനെ ഇരിക്കെ പളനിയില്‍ പോകാന്‍ സമയം അടുത്ത് വന്നു. മുരുകനും സുലേഖയും കുറച്ചു പരിചാരകരും കൂടെ യാത്ര ആയി. പളനിയില്‍ ചെന്നപ്പോള്‍ മുരുകനെ കൊണ്ട് വഴിപാടുകള്‍ കഴിപ്പിക്കാനും ദാന ധര്‍മ്മങ്ങള്‍ ചെയിക്കാനും വേണ്ടി സുലേഖ ആകുന്നത്‌ പണിപ്പെട്ടു. പക്ഷെ മുരുകന്‍ ഒരു വഴിക്കും അടുക്കുന്നില്ലായിരുന്നു. അങ്ങിനെ അവിടെ വഴിപാടുകള്‍ ഒന്നും കഴിക്കാതെ മുരുകനെ കണ്ടു മടങ്ങി അവര്‍ വീട്ടില്‍ എത്തി. അവിടെ എത്തിയപ്പോള്‍ മുരുകന്റെ ആന ഒരെണ്ണം മദം ഇളകി മൂന്നു പേരെ കൊലപ്പെടുത്തി. അതില്‍ കലുഷിതരായി ആള്‍ക്കാര്‍ മുരുകന്റെ കടകള്‍ ക്കും ആള്‍ക്കാര്‍ക്കും നഷ്ട്ടങ്ങള്‍ വരുത്തി വെചു. ഒന്നോരണ്ടോ കടകള്‍ക്കും  നാലഞ്ച് ആള്‍ക്കാര്‍ക്കും കേടു പറ്റി യത് കൊണ്ട് മുരുകന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പട്ടണത്തില്‍ നിന്നും തന്റെ വക്കീലിനെ വരുത്തി മരിച്ച ആള്‍ക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുത്തു കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തു. അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി...

അടുത്തയാള്‍ ജോജി, എല്ലാ ഞായറാഴ്ച യുംപള്ളിയില്‍ പോകും  കുറുബാന കൈക്കൊള്ളും, മുറപോലെ കുംബസാരകൂട്ടില്‍ കേറി കുംബസരിക്കും.ഒറ്റത്തടി.കൈയിലില്ലാത്ത വ്യാപാരങ്ങള്‍ ഒന്നും ഇല്ല, കള്ളുകുടി,കള്ള് കച്ചവടം പണം പലിശക്ക് കൊടുക്കല്‍ അതും എങ്ങും ഇല്ലാത്ത പലിശക്ക്. ആള്‍ക്കാര്‍ അത്യാവശ്യത്തിനു എങ്ങാനും ജോജിയുടെ അടുത്ത് കടത്തിന് ചെന്നാല്‍ അയാള്‍ കഴുത്തറുപ്പന്‍ പലിശക്കാണ് പണം കൊടുത്തിരുന്നത്.ആ ചങ്ങാതിക്ക് അല്ലറ ചില്ലറ അസുഖങ്ങളും കൂട്ടിനു ഉണ്ടായിരുന്നു. മക്കള്‍ നാല് നാലും അയല്‍ നാടുകളില്‍ പഠനത്തില്‍ . എല്ലാവരും പണത്തിന്റെ മീതെ കിടക്കുന്നതിനാല്‍ പഠിക്കുന്നതില്‍ താത്പര്യം വളരെ കുറവായിരുന്നു. മറ്റുള്ള കാര്യങ്ങളില്‍ അടിച്ചുപൊളിച്ചു ജീവിച്ചു വന്നു അവരും. അവരുടെ അമ്മ ഒരു തനി നാട്ടിന്‍ പുറത്തുകാരി, ഭര്‍ത്താവിന്റെയും മക്കളുടെയും വക കാര്യങ്ങളും വീട് കാര്യങ്ങളും നോക്കി ജീവിച്ചിരുന്ന കത്രീന. ഒരു ദിവസം നേരം വെളുതപ്പോലെക്കും കത്രീന അമ്മച്ചി ഉണര്‍ന്നില്ല. അമ്മച്ചി നേരെ ദിവതിന്റെ അടുത്തേക്ക് പോയി. ഭാഗ്യവതി എന്ന് മറ്റുള്ളവര്‍ പറഞ്ഞു. പണം ഉണ്ടയ്യാലും ആറടി മണ്ണില്‍ ആ അമ്മച്ചി വിശ്രമിക്കുന്നു.

മക്കള്‍ നാനാ വഴിക്ക്. അപ്പച്ചന്‍ ബിസിനസ്‌ കാര്യങ്ങളും നോക്കി നടക്കുന്നു.
അവസാനം ആയി ഉള്ളത് ചാണക്യന്‍ എന്ന് ഇരട്ടപേരില്‍ അറിയപ്പെടുന്ന ചങ്ങാതി ആണ്. ചങ്ങാതി എന്ന് തന്നെയാണ് അദേഹത്തിന്റെ പേര്. ആരുമായും ചങ്ങാത്തം കൂടും. ഒറ്റയാന്‍ ആണ്.കല്യാണം,കുടുംബം കുട്ടികള്‍ ഒന്നും ഇല്ല .ഇങ്ങനെ കാര്യങ്ങള്‍ എല്ലാം നോക്കി ജീവിക്കുന്നു. നല്ല കാലത്ത് ഒരു അന്യ മതസ്തയും ആയി പ്രേമം ഉണ്ടായിരുന്നു. ആ സ്ത്രീയുടെ വീട്ടുകാര്‍ അവളെ വേറെ ആര്‍ക്കോ കല്യാണം കഴിച്ചുകൊടുത്തു. അതോടെ ചങ്ങാതിയുടെ ജീവിതം കുറച്ചു നാള്‍ പെരുവഴിയില്‍ ആയിരുന്നു. അതോടെ ഇനി ജീവിതത്തില്‍ വിവാഹവും കുടുംബവും വേണ്ട എന്ന് തീരുമാനിച്ചു ഒറ്റ തടി ആയി ജീവിക്കുന്നു.  കള്ളപ്പണവും കള്ളക്കടത് വ്യാപാരവും ആണ് മുഖ്യ തൊഴില്‍ .
നാലുപേരും നാല് വഴി ആണെങ്കിലും ഒരാള്‍ക്ക് എന്ത് ആവശ്യം വന്നാലും ബാക്കി മൂന്നു പേരും മറ്റേ ആളുടെ സഹായത്തിനു ഓടി എത്തും. ഈ സൗഹൃദത്തില്‍ കന്നുടടി ഉള്ളവര്‍ നാട്ടില്‍ ഉണ്ടായിരുന്നു. അവരെ പരസ്പരം തെറ്റിക്കാന്‍ പല വട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിടില്ല.

നല്ല് ചങ്ങാതിമാരും കൂടെ ഇടയ്ക്കു  യാത്രക്ക് പോകുമായിരുന്നു. 
ഒരിക്കല്‍ ഒരു യാത്രക്ക് ധനുവിന് പോകാന്‍ പറ്റിയില്ല.എന്തോ കാരണം കൊണ്ട് ധനു യാത്രയില്‍ നിന്നും അവസാന നിമിഷം ഒഴിഞ്ഞു. യാത്രക്കിടയില്‍ അവര്‍ പഴയ ഓര്‍മ്മ വെച്ച് ഒരു ചൂതുകളി കേന്ദ്രത്തില്‍ കയറി . അവിടെ വെച്ച് ചൂതുകളിച്ചു ( ഇപ്പോള്‍ ചൂതുകളി ഇല്ല എങ്കിലും ചീട്ടു കളി കേന്ദ്രത്തില്‍ എന്ന് വേണം കരുതാന്‍) കൈയില്‍ ഉണ്ടായിരുന്ന പണത്തിന്റെ മുക്കാല്‍ഭാഗവും തീര്‍ന്നു. വാശി കയറി പിറ്റേന്ന് വീണ്ടും അവിടെ കയറി ചൂത് കളിച്ചു. വീണ്ടും നഷ്ട്ടപ്പെട്ടു. നിരാശരായി അവര്‍ വീണ്ടും തിരികെ നാട്ടില്‍ എത്തി.

സമ്പത്തിന്റെ മുക്കാല്‍ ഭാഗവും നഷ്ട്ടപ്പെട്ട കൂടുകാര്‍ ധനുവിനെ കാണാന്‍ പോയി. നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ധനുവിന് കലശലായ ദേഷ്യം വന്നു. ഇത്രയും പണവും സമ്പത്തും ഉള്ള നിങള്‍  ബുദ്ധി മോശം കാണിച്ചു എന്ന് പറഞ്ഞു . ഇനിയും ഉള്ള സമ്പത്ത്   നഷ്ടപ്പെട്ടുപോകാതെ വ്യാപാരം ചെയ്യാന്‍ അവരെ ഉപദേശിച്ചു.
എത്ര പണം ഉണ്ടാക്കിയിട്ടും അവര്‍ക്ക് സമാധാനത്തോടെ കിടന്നു ഉറങ്ങാന്‍ പറ്റിയിരുന്നില്ല. എന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരുന്നിരുന്നു. അതെ സമയം ധനുവകട്ടെ ചെയുന്നതെന്തും വിജയിക്കുന്നും ഉണ്ടായിരുന്നു. ചങ്ങാതി മാത്രം ധനുവും ആയി നല്ല ചങ്ങതത്തില്‍ തുടര്‍ന്നു
മറ്റുള്ളവര്‍ക്ക് ഇതില്‍ ധനുവിനോട് അസൂയ ഉണ്ടായി. പലവിധത്തിലും അവര്‍ ധനുവിനെ ഉപദ്രവിച്ചുകൊണ്ടിരുന്നു. എല്ലാത്തിനെയും അതിജീവിച്ചു ധനു ജീവിതത്തില്‍ മുന്നേറി.
ഒരിക്കല്‍ ചങ്ങാതി ധനുവിനോട് ചോദിച്ചു നമ്മള്‍ നാലുപേര്‍ക്കും കിട്ടിയ തുക ഒരുപോലെ വീതിച്ചെടുത്തു അതില്‍ നിറെ നില മാത്രം ഒന്നിനൊന്നു മുന്നോട്ടുപോകുന്നുട് അതിനു എന്താണ് കാരണം എന്ന്. ഞാന്‍ പ്രത്യേകിച്ച് ഒന്നും കൂടുതലായി ചെയ്യാറില്ല. എനിക്കുകിട്ടുന്നതിന്റെ ഒരംശം ഞാന്‍ ദാനം ചെയ്യാറുണ്ട്. ആര് സഹായം ചോദിച്ചു വന്നാലും ഞാന്‍ അവരെ സഹായിക്കാറുണ്ട്. കൂടാതെ എന്റെ മാതാപിതാക്കാന്‍ മാരെ ഞാന്‍ വരെയേറെ ബഹുമാനിക്കുന്നു. അവര്‍ പറയുന്നതിനനുസരിച്ച് ഞാന്‍ ജീവിക്കുന്നു. അല്ലാതെ മറ്റു ഒന്നും ചെയ്യാറില്ല.
ഇതില്‍ നിന്നും ചങ്ങാതി ഒരു പാഠം പഠിച്ചു. ചങ്ങാതി വന്നു മറ്റുള്ള വരോടും ഇത് പറഞ്ഞു  ഇനി മുതല്‍ നമുക്ക് നേരായും സത്യാ സന്ധതയോടെയും ജീവിക്കാം എന്ന് അവര്‍ പ്രതിഞ്ജ എടുത്തു...ധനുവും ആയി ഉണ്ടായ വഴക്കും അവര്‍ പറഞ്ഞു തീര്‍ത്തു. തുടര്‍ന്നുള്ള കാലം അവര്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു ജീവിച്ചു. ജീവിക്കുന്നു...