Saturday, January 8, 2022

ജീവിത യാത്ര

എകമാം പദയാത്രയിൽ 
എൻകൂടെ നീ എത്ര ദൂരം 
എവിടെനിന്നു വന്നു എന്നോ 
എങ്ങോട്ടു പോകുന്നുവെന്നും ഓർമയില്ല 
യാത്ര തുടരുന്നു ഭൂമിയിൽ 
എത്രനാൾ കൂടി എന്നറിയില്ല .

ഒരുനാൾ ഞാനും ഒരു കുട്ടിയായ്‌ പൈതലായ് 
ഒരു കളിപ്പാട്ടമായ് ജീവിത യാത്ര തുടങ്ങി 
പിന്നെ കൂടെ കൂടി ചിലർ 
അവിടെയും ഇല്ല ഇവിടെയും ഇല്ല എങ്ങും ചേരാതെ 
ഓടി ഓടി ഞാൻ ഇന്നിവിടെ 
ഇവിടെ ആരും എന്നെ തിരിച്ചറിഞ്ഞില്ല.

മോഹങ്ങൾ നൽകുന്നൊരുകൗമാര യാത്രയിൽ 
മോഹങ്ങളൊക്കെയും കുഴിതോണ്ടി കുഴിയിലാക്കി 
മനതാരിൽ നിറയെ മോഹ കമ്പളം ചാർത്തി 
മന:പൊരുത്തം നോക്കി മന:ശാന്തി തേടി യാത്ര തുടങ്ങി ഞാൻ 
യാത്രയിൽ കൂടെ കൂടി അവകാശവും നേടി ജീവിത 
യാത്ര തുടരുന്നു.

എന്നുള്ളിലെ മോഹമെല്ലാം ഞാൻ അടക്കി വെച്ച് 
പുതിയ മാനങ്ങൾ തേടി അവ പുറത്തു വന്നു 
ശരിയേത് തെറ്റേത് എന്ന് വേർതിരിവില്ലാതെ 
മോഹങ്ങളെല്ലാം വീണ്ടും ഉണരുന്നു 
അടിച്ചമർത്തി വീണ്ടു എത്ര ദൂരം 
ഈ ജീവിത യാത്ര തുടരുന്നു വീണ്ടും. 




Thursday, January 6, 2022

ഓർമ്മകൾ

ഓർമ്മകൾ വന്നെൻ മനസൊരു 
ലോലമായി വിലോലമായി പോകുന്നു 
നീർ തുള്ളിയായി പെയ്യുന്ന മധു 
കണമെൻ  ചുണ്ടിൽ കിനിയുന്നു മധു പുഞ്ചിരിയായ്