Monday, April 26, 2010

മാനിന്റെ ബുദ്ധി


ചിന്തുമാനും  ചിക്കുമുയലും  അയല്‍ക്കാരായിരുന്നു.  ഒരേ കാട്ടില്‍ താമസിച്ചിരുന്ന അവര്‍ കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വരന്നവര്‍ ആയിരുന്നു. ചിന്തു മാനിന്റെ വീട്ടില്‍ അവളെ കൂടാതെ അച്ഛനും അമ്മയും ചേട്ടനും അടങ്ങിയത് ആയിരുന്നു. ചിക്കുന്റെ വീടിലവട്ടെ അവള്‍ ഒറ്റക്കും. കുട്ടിയായിരുന്നപ്പോള്‍ അമ്മ മരിച്ചു പോയി എന്ന് മാത്രം അവള്‍ക്കറിയാം. ആരുടെയൊക്കയോ സഹായം കൊണ്ട് അവള്‍ ആ കാട്ടില്‍ കഴിഞ്ഞു കൂടി.


അങ്ങിനെ ഇരുന്നപ്പോള്‍ ആണ് ചിന്തുവിനെ കണ്ടു മുട്ടുന്നത്. സുന്ദരിയായ ഒരു മാന്‍ കുട്ടി. സ്വര്‍ണ്ണ നിറമുള്ള അവളുടെ ശരീരത്തിന് ഭംഗി നല്‍കിയിരുന്നത് വെള്ള നിറത്തില്‍ ഉള്ള ചെറിയ ചെറിയ പൊട്ടുകള്‍ ആയിരുന്നു. ഞാന്‍ സുന്ദരി ആണ് എന്നുള്ള ഒരു അഹങ്കാരവും ചിന്തുവിനു ഉണ്ടായിരുന്നു.  കാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായി അവള്‍ അങ്ങിനെ കഴിഞ്ഞു കൂടി. അമ്മ അവള്‍ക്കു ഏറ്റവും പ്രീയപ്പെട്ടവള്‍ ആയിരുന്നു.


പക്ഷെ അവള്‍ക്കൊരു കുഴപ്പം ഉണ്ടായിരുന്നു കൂടുകാര്‍ ആരും ഇല്ലായിരുന്നു. അവളുടെ സ്വഭാവം കൊണ്ട് ആണിത്. അമ്മക്കായിരുന്നു അതില്‍ ഏറ്റവും സങ്കടം. അങ്ങിനെ ഇരിക്കുമ്പോള്‍ അവര്‍ താമസിക്കുന്ന കാട്ടില്‍ ഒരു സിംഹം വന്നു കൂടി. എവിടുന്നോ വന്ന അവന്‍ ആ കാട്ടിലെ എല്ലാവരുടെയും പേടി ആയി മാറി. അവന്റെ കണ്ണില്‍ പ്പെടാതെ എല്ലാവരും മാറി നടന്നു. പക്ഷെ അവന്‍ തക്കം കിട്ടിയാല്‍ ആരെയെങ്കിലും പിടിച്ചു തിന്നാണ് വിശപ്പ്‌ അടക്കിയിരുന്നത്.




ദിവസങ്ങള്‍ കടന്നു പോയ്ക്കൊണ്ടിരുന്നപ്പോള്‍ ആ കാട്ടിലെ രാജാവായി സിംഹം സ്വയം പ്രഖ്യാപിച്ചു . കാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഒരാള്‍  ഓരോ ദിവസവും അവനു ഭക്ഷണം ഇതായിരുന്നു അവന്റെ അനുശാസനം. ദിവസം ചെല്ലുംന്തോരും സിംഹത്തിന്റെ ശല്യം കൂടിക്കൊടി വന്നു. സിംഹം തടിച്ചു കൊഴുത്തു.




ചിന്തു മാനിനെ അമ്മ പഴയ പോലെ പുറത്തു വിടാറില്ല.




അങ്ങിനെ വീട്ടില്‍ ഇരുന്നപ്പോള്‍ ആണ് ചിക്കു മുയലിനെ അവന്‍ കണ്ടു മുട്ടുന്നത്. അവര്‍ രണ്ടു പേരും കൂടെ വീട്ടില്‍ ഇരുന്നു കഥകള്‍ പറഞ്ഞും ദിവസങ്ങള്‍ കഴിച്ചു കൂടി. അപ്പോള്‍ ആണ് ചിന്തു മാനിന്റെ വീടുകാരുടെ ഊഴം ആയി. അവര്‍ ആലോചിച്ചു സങ്കടപ്പെട്ടു. എന്താ ചെയ്യുക. സിംഹത്തിനു ഭക്ഷണം ആയില്ല എങ്കില്‍ അവന്‍ എല്ലാവരെയും കൊല്ലും.


ഇങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ചിക്കുമുയല്‍ പറഞ്ഞു നിങള്‍പേടിക്കേണ്ട ഞാന്‍ ഇന്ന് സിംഹത്തിന്റെ ഭക്ഷണം ആകാം എന്ന്. അങ്ങിനെ ചിക്കു മുയല്‍ എല്ലാവരോടും യാത്ര പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി. 
അവിടെ സിംഹത്തിന്റെ ഗുഹയില്‍ അവന്‍ ഇന്നത്തെ ഇരയെയും കാത്ത് സന്തോഷത്തോടെ ഇരിക്കുകയാണ്. കുറെ സമയം കഴിഞ്ഞിട്ടും ആരെയും കാണാഞ്ഞ് അവനു ദേഷ്യം വന്നു തുടങ്ങി.


അപ്പോള്‍ ആണ് ഓടിക്കിതച്ചു ചിക്കു മുയല്‍ വന്നത്. അവനെ കണ്ടപാടെ പിടിച്ചു തിന്നാന്‍ ആഞ്ഞ സിംഹത്തിനോട്‌ അവന്‍ പറഞ്ഞു , രാജന്‍ ഞാന്‍ ഇങ്ങോട്ട് വരുന്ന വഴിയില്‍ മറ്റൊരു സിംഹത്തിനെ കണ്ടു. ആ സിംഹം ആണ് ഈ കാട്ടിലെ രാജാവ്‌ എന്ന് പറഞ്ഞു എന്നെ പിടിക്കാന്‍ ഒരുങ്ങി .അപ്പോള്‍ ഞാന്‍ പറഞ്ഞു ഞങ്ങള്‍ക്ക് ഈ കാട്ടില്‍ ഒരു രാജാവേ ഉള്ളു അത് ഞങളുടെ രാജാവ്‌ ആണെന്ന്. അങ്ങിനെ ആണേല്‍ അവനെ കൊന്നിട്ടെ ബാക്കി കാര്യം ഉള്ളു എന്ന് പറഞ്ഞു അവിടെ വെല്ലുവിളിച്ചു നില്‍ക്കുനുണ്ട് .അങ്ങയെ വിളിച്ചുകൊണ്ടു ചെല്ലാന്‍ ആണ് ഞാന്‍ വന്നത്. പുറത്തുനിന്നും വന്ന ആ സിംഹത്തിനെ  രാജന്‍ കൊല്ലുന്നത് കാണാന്‍ ഇവിടെയുള്ള എല്ലാവരും അവിടെ തടിച്ചു കൂടിയിട്ടുണ്ട്. അതുകഴിഞ്ഞിട്ട് എന്നെ തിന്നു കൊള്ളൂ,മുയല്‍ പറഞ്ഞു നിര്‍ത്തി.


ഇതുകേട്ടപ്പോള്‍ സിംഹരജവിനു വീര്യം കൂടി. തന്റെ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം എന്ന് കരുതി. രാജാവിന്റെ ഗമയില്‍ നടന്നു യുദ്ധക്കളത്തില്‍ എത്തി. അപ്പോള്‍ മുയല്‍ വീണ്ടും പറഞ്ഞു ആ കാണുന്ന കിണറിന്റെ വക്കില്‍ കേറി നിന്നാല്‍ കാണാം എത്രളിയെ എന്ന്. അങ്ങിനെ മുയലിന്റെ വാകുകെട്ടു സിംഹ രാജാവ്‌ കിണറിന്റെ വക്കില്‍ കേറി നിന്ന് താഴേക്ക്‌ നോക്കി അപ്പോള്‍ അതാ നില്‍ക്കുന്നു തടിച്ചു കൊഴുത്ത മറ്റൊരു സിംഹം .ഗര്‍....ഗര്‍ .....അവന്‍ ഗര്‍ജിച്ചു . എതിരാളിയുടെ നേരെ ചാടി.....


രാജാവ്‌ ടെ കിടക്കുന്നു കിണറ്റില്‍ ...


സ്വന്തം നിഴലിനെ കണ്ടു മറ്റൊരു സിംഹം എന്ന് കരുതിയ മണ്ടന്‍ ആയിരുന്നു ആ സിംഹം.
ചിക്കു മുയലിനെ എല്ലാവരും അഭിനന്ദിച്ചു...അവന്റെ ബുദ്ധിയെ എല്ലാവരും കൂടി അഭിനന്ദിച്ചു...
ചിക്കുവും ചിന്തുവും ബാക്കിയുള്ള കാലം ഒരുമിച്ചു കഴിഞ്ഞു കൂടി....

Monday, April 5, 2010

കാത്തിരുപ്പ്



ആദ്യ വസന്തം പോലെ
ആദ്യാനുരാഗം പോലെ

മഴയില്‍ പൂത്തുലഞ്ഞു
തളിര്‍ത്തു, പൂത്തു, പൂത്തുലഞ്ഞു

ആഹ്ലാദിച്ചാമോദി ച്ചാര്‍ത്തിടേണം
വന്നു ഞാന്‍ നിന്നരികില്‍

നിന്നെ പുണരാന്‍ , മുത്തം  നല്‍കാന്‍
നിന്നില്‍ അലിഞ്ഞു ചേരാന്‍

എന്തെ നീ വന്നില്ല ,
വരുവാനായി കാത്തിരുന്നു നിന്‍ മുഖം

ഒരു നോക്കുകാണാന്‍ ഞാന്‍ കാത്തിരുന്നു
ഞാന്‍ കാത്തിരുന്നു.