പണ്ടൊരു ഗ്രാമത്തില്‍ വയസ്സ് ആയ ഒരു അമൂമ്മയും കൂനന്‍ ആയ ഒരു മകനും താമസിച്ചിരുന്നു. മകന്റെ പേര് കൂനന്‍ എന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ അവന്റെ മുതുകില്‍ ഒരു മുഴ ഉണ്ടായിരുന്നു ആ മുഴ കാരണം ആണ് അവന്‍ കൂനന്‍ ആയിപ്പോയത്. അമൂമ്മയും കൂനനും കൂടി എന്നും കാട്ടില്‍ പോയി വിറകു ശേഖരിച്ചു ചന്തയില്‍ കൊണ്ട് വിറ്റാണ് അന്നന്നത്തെ ആഹാരം കഴിച്ചിരുന്നത്.
ഒരു കെട്ടു വിറകിനു ഒരു നാണയം എന്നതായിരുന്നു കണക്ക്. രാവിലെ വിറകു ശേഖരിക്കാന്‍ ഇറങ്ങുന്ന നേരം എന്നും അവരുടെ കൂടെ ഒരു കഴുതയും ഒപ്പം ഉണ്ടാകാറുണ്ട്.
അമ്മൂമ്മയും കൂനനും കൂടി കാട്ടില്‍ നടന്നു വിറകു ശേഖരിച്ചു കൊണ്ടേ ഇരുന്നു. ആഹാരത്തിനായി കൈയില്‍ എന്തെങ്കിലും കരുതും. ചില ദിവസങ്ങളില്‍ വിറകു കെട്ടി വെച്ച് കഴിയുമ്പോള്‍ അത് പൊക്കി എടുക്കാനാവാതെ രണ്ടാളും കൂടി കഴുതയെ കൊണ്ട് വലിപ്പിച്ചാണ് ചന്തയില്‍ കൊണ്ട് പോയിരുന്നത്.
അതേസമയം ആ കാട്ടില്‍ ഒരു വലിയ താമരക്കുളം ഉണ്ടായിരുന്നു. അതില്‍ നിറച്ചും താമരപ്പോക്കള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്നു. എന്നും അതില്‍ കളിച്ചു ആമോദിക്കാന്‍ ഒരു കൂട്ടം വന ദേവതമാര്‍ ആ വഴി വന്നിരുന്നു. ഇവര്‍ എന്നും കൂനനെയും അമ്മൂമ്മ യെയും കാണാറുണ്ടായിരുന്നു. ആദ്യത്തെ കുറെ നാളുകള്‍ ഇവര്‍ അമ്മൂമ്മയെയും മകനെയും വളരെയധികം കഷ്ട്ടപ്പെടുത്തിയിരുന്നു
ചില ദിവസങ്ങളില്‍ കൂനന്‍ ഒറ്റക്കാണ് പോയി വിറകു ശേഖരിച്ചിരുന്നത്. അമ്മൂമ്മക്ക് പ്രായാധിക്യം കാരണം നടക്കന്‍ ഉള്ള ബുദ്ധിമുട്ട് കലശല്‍ ആയിരുന്നു. കൂനന്‍ കാട്ടില്‍ പോകുന്ന ദിവസം മിക്കവാറും അവര്‍ പട്ടിണി തന്നെ. കൂനന്‍ തന്റെ കൂനിനെ ക്കുറിച്ച് ഓര്‍ത്തു എന്നും സങ്കടപ്പെട്ടിരുന്നു. എനിക്ക് നേരെ നില്ക്കാന്‍ ,നടക്കാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ആഗ്രഹിച്ചിരുന്നു. എന്നും ഇത് ഓര്‍ത്തു കൂനന്‍ സങ്കടപ്പെടുമ്പോള്‍ അമ്മൂമ്മ പറയും ഒരുനാള്‍ നിന്റെ കരച്ചില്‍ വന ദേവതമാര്‍ കേള്‍ക്കും എന്ന്.
അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി . ഒരു ദിവസം കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.
കൂനന്‍ വിറകു ശേഖരിക്കാന്‍ ആയി കാറിലേക്ക് കടന്നതും അവന്റെ കൂനു പെട്ടന്ന് മാറി നേരെ നടക്കാം എന്നായി.
കൂനന്‍ അത്ഭുതപ്പെട്ടു പോയി. അവന്‍ സമയം കളയാതെ അന്നതെക്കും അതിന്റെ അടുത്ത ദിവസത്തേക്കും ആവശ്യമായ വിറകു വെട്ടി കൂടി കഴുതയുടെ പുറത്ത് എടുത്തുവെച്ചു സന്തോഷത്തോടെ ചന്തയിലേക്ക് യാത്രയി. പക്ഷെ കാടിന്റെ പുറത്തേക്കു കടന്നതും വീണ്ടും കൂനന്റെ കൂനു വീടും വന്നു.
വീട്ടില്‍ ചെന്ന് അമ്മൂമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മൂമ്മക്കും സന്തോഷമായി. പിറ്റേന്നും ഇങ്ങനെ തന്നെ കാര്യങ്ങള്‍ നടന്നു.
ബുദ്ധിമാനായ കൂനന്‍ പിന്നെയുള്ള ദിവസങ്ങളില്‍ കഴുതക്കൊപ്പം ഒരു ചെറിയ വലിക്കുന്ന വണ്ടി കൂടി കൊണ്ടുപോയി കഴുതയുടെ കഴുത്തില്‍ കെട്ടി അതില്‍ വിറകു കെട്ടുകള്‍ ശേഖരിച്ചു. അപ്പോള്‍ ദിവസം നാലും അഞ്ചും വിരകുകെട്ടുകള്‍ കിട്ടുമായിരുന്നു. ഇങ്ങനെ ദിവസങ്ങള്‍ കഴിയുന്തോറും കൂനന്റെയും അമ്മൂമ്മയുടെയും പട്ടിണി മാറി വന്നു. സുഖമായി ബാക്കിയുള്ള കാലം ജീവിച്ചു.....