Monday, February 8, 2010

കുഞ്ഞന്‍ തവള

പണ്ട് ഒരിടത്ത് ഒരു കുളത്തിന്റെ കരക്ക്‌ ഒരു വല്യ മരം ഉണ്ടായിരുന്നു.

ആ മരത്തിന്റെ ചുറ്റും വളരെയധികം ചെടികളും പുല്ലുകളും നിറഞ്ഞതായിരുന്നു. ഒരു ചെറിയ കാറ്റ് അടിക്കുമ്പോള്‍ ചെടികളുടെ പൂക്കളുടെ മണംഅങ്ങ് ദൂരെ പ്രദേശങ്ങളില്‍ പോലും എത്തുമായിരുന്നു. കുളക്കരയില്‍ മുയലുകളും, പൂമ്പാറ്റകള്‍ അണ്ണാന്‍, എന്നുവേണ്ട എല്ലാ തരത്തിലും ഉള്ള ജീവികള്‍ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചിരുന്നു. അതില്‍ ഒരു തവളയും ഉള്‍പ്പെട്ടിരുന്നു. ആ തവളയുടെ കഥയാണിത്.

കുഞ്ഞന്‍ എന്നായിരുന്നു അവന്റെ പേര്. കുളക്കടവില്‍ താമസിക്കുന്ന ആര്‍ക്കും അറിഞ്ഞുകൂടാ അവര്‍ എവിടെ നിന്ന് എപ്പോള്‍ ആണ് വന്നു അവിടെ താമസം ആകിയത് എന്നൊന്നും അറിഞ്ഞു കൂടായിരുന്നു. കുഞ്ഞന്‍ ഉണ്ടായപ്പോള്‍ തന്നെ അവന്റെ മാതാപിതാക്കള്‍ എവിടെയോ പോയി. പാവം അവന്‍ ഒറ്റക്കാണ് കുട്ടിക്കാലം കഴിച്ചു കൂടിയത്.

അതുകാരണം അവിടെ ഉള്ള എല്ലാവരും അവനെ വളരെ സ്നേഹത്തോടു കൂടി പരിപാലിച്ചിരുന്നു. അവനും എല്ലാവരോടും വളരെ സ്നേഹത്തോടും കരുണയോടും കൂടിയാണ് പെരുമാറിയിരുന്നത്.

അങ്ങിനെ സുഖമായും സന്തോഷത്തോടും കൂടി കുഞ്ഞന്‍ വരന്നു വന്നു.

തണുപ്പുകാലം കഴിഞ്ഞുവസന്ത കാലം തുടങ്ങി.

അപ്പോളേക്കും കുഞ്ഞനും തന്റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ അകെ പേടിച്ചു പോയി. തന്റെ പുതിയ രൂപം കണ്ടു അവന്‍ ഞെട്ടിപ്പോയി. ഇനി ഞാന്‍ എങ്ങിനെ മറ്റുള്ളവരുടെ മുഘത് നോക്കും അവര്‍ എന്നെ എങ്ങിനെ മനസിലാക്കും എന്നിഗനെ ആലോചിച്ചു കുഞ്ഞന്‍ സങ്കടപ്പെട്ടു.
           ഇതൊന്നും അല്ലാതെ തന്റെ ശബ്ദവും മാറി പോയി. തുടര്‍ന്ന് അവന്‍ കൂട്ടുകാരുടെ കൂടെ കളിക്കാനും മറ്റും പോകാതെ ഒരിടത്ത് ഒറ്റക്കു ഇരിപ്പായി. ചെടികളുടെ ഇടയില്‍ കയറി ഇരുന്നു അവന്‍ ഇടയ്ക്കു കരയും. ഇത് കണ്ടു കുളത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യം ടിക്കു കുഞ്ഞനോട് മാറ്റത്തിന്റെ കഥ പറഞ്ഞു . കുഞ്ഞന്‍ ആദ്യം വെള്ളത്തില്‍ പതപോലെ പൊങ്ങിക്കിടക്കുന്ന മുട്ടകലയിര്‍ന്നു. അതില്‍നിന്നും കുഞ്ഞന്‍ ഒരു വലുമാക്രി ആയിരൂപപ്പെട്ടു. ആ കുഞ്ഞനില്‍ നിന്നും രൂപമാറ്റം ഉണ്ടായി കുഞ്ഞന്‍ ഇപ്പോള്‍ ഒരു തവള ആയി മാറി. ഇത് പ്രകൃതി നിയമത്തെ കുറിച്ച് ടിക്കു കുഞ്ഞന് വിശദീകരിച്ചു കൊടുത്തു. ഇതില്‍ ഒന്നും തൃപ്തി വരാതെ തന്റെ വികൃത രൂപത്തെ നോക്കി സങ്കടപ്പെട്ടു അവന്‍ വീണ്ടും വെള്ളത്തിലേക്ക്‌ ഓടി ഒളിച്ചു.

ഒരുദിവസം കുളത്തിന്റെ കടവില്‍ ഒരു കൊച്ചു പെണ്‍കുട്ടി വന്നു .അവള്‍ കുഞ്ഞന്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കി പ്പറഞ്ഞു ഇത് നല്ല ശബ്ദം അതൊരു തവള അല്ലെ. നല്ല ഭംഗി അതിനെ കാണാന്‍ . അവള്‍ തന്റെ കൂടുകരെ എല്ലാം വിളിച്ചു കുഞ്ഞനെ കാണിച്ചു കൊടുത്തു.
ഇതോടെ കുഞ്ഞന് തന്റെ രൂപവും ശബ്ദവും മോശമല്ല എന്ന് മനസിലായി. തുടര്‍ന്ന് കുഞ്ഞന്‍ സന്തോഷത്തോടെ ആ കുളത്തില്‍ താമസിച്ചു......